കോട്ടയം: ഇടതു, വലതു മുന്നണികൾക്ക് അതിരുവിട്ട മുസലീം പ്രീണനമാണെന്ന വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.എസ്എൻ ഡിപി മുഖമാസികയായ യോഗനാദത്തിന്റെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ പരാജയം മുസ്‌ലീം പ്രീണനം കാരണമാണെന്ന് വെള്ളാപ്പള്ളി നേരത്തെ പറഞ്ഞത് വൻ വിവാദമായിരുന്നു.ഇതിനു പിന്നാലെയാണ് പുതിയ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
കേരളത്തിലെ സാമൂഹിക യാഥാർഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന്റെ പേരിൽ രക്തസാക്ഷിയാകാനും തയാറെന്നും അദ്ദേഹം ലേഖനത്തിൽ വ്യക്തമാക്കി.മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചതെന്നും വെള്ളാപ്പളളി പറഞ്ഞു. അപ്രിയ സത്യങ്ങൾ പറയുന്നവരെ വെല്ലുവിളിച്ചാൽ വിലപ്പോവില്ല. തിണ്ണമിടുക്ക് കാണിച്ച് ഭയപ്പെടുത്താൻ നോക്കിയാൽ കീഴടങ്ങില്ല. എറണാകുളത്ത് കെ ജെ ഷൈനിനെയും മലപ്പുറത്ത് വസീഫിനെയും കോട്ടയത്ത് ചാഴികാടനെയും എൽഡിഎഫ് മത്സരിപ്പിച്ചു. ഹിന്ദുഭൂരിപക്ഷമുള്ള ആലപ്പുഴയിൽ ആരിഫിനെ സ്ഥാനാർത്ഥിയാക്കുമ്പോൾ മാത്രമാണ് ഇടതുപക്ഷത്തിന് മതേതരത്വമെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
ഇരുമുന്നണികളുടെയും മുസ്‌ലീം പ്രീണനം കണ്ടപ്പോൾ തൃശ്ശൂരിൽ ക്രൈസ്തവർ ബിജെപിയെ രക്ഷകരായി കണ്ടു. വർഗീയ വാദികളാരെന്ന് ജനങ്ങൾക്കറിയാം. നിലപാടുകൾ പരിഷ്‌കരിക്കാൻ മുസ്‌ലീം ലീഗ് നേതൃത്വം ചിന്തിക്കണം കേരളത്തിൽ സാമൂഹ്യ സാമ്പത്തിക സർവെ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്‌സഭ തിരഞ്ഞടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ഇടത് വലത് മുന്നണികൾക്കെതിരെ തിരിഞ്ഞ വെള്ളാപ്പളളി നിലപാട് കടുപ്പിക്കുകയാണ് യോഗനാദത്തിന്റെ ഏറ്റവും പുതിയ ലക്കത്തിന്റെ മുഖപ്രസംഗത്തിൽ. ഒഴിവ് വന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് എൽഡിഎഫും യുഡിഎഫും രണ്ടു മുസ്ലീങ്ങളെയും ഒരു ക്രിസ്ത്യാനിയെയും നാമനിർദേശം ചെയ്ത കാര്യം താൻ വിളിച്ചു പറഞ്ഞതിനെ പാതകമായി ചിത്രീകരിക്കുകയാണെന്ന് ലേഖനത്തിൽ വെള്ളാപ്പളളി പറയുന്നു.
ഇടതു, വലതു മുന്നണികൾക്ക് അതിരുവിട്ട മുസ്‌ലീം പ്രീണനം; വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
ഡിജിറ്റൽ ക്ലാസ് റൂമിനായി പണം നൽകിയില്ല, കടമ്പൂർ സ്‌കൂളിൽ വിദ്യാർഥികളോട് വിവേചനം
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ തുടക്കം മുതൽ പാർട്ടിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന പിന്നാക്ക, പട്ടികവിഭാഗ സമൂഹത്തിന്റെ വിശ്വാസത്തെ സിപിഐഎമ്മും സിപിഐയും ന്യൂനപക്ഷ പ്രീണനത്തിനായി ബലികഴിച്ചു. തനിക്കെതിരെ കേസെടുക്കണമെന്നും ജയിലിൽ അടയ്ക്കണമെന്നും പറഞ്ഞ മുസ്‌ലീം നേതാക്കൾ സ്വന്തം മതക്കാരുടെ അനീതികൾക്കെതിരെ സൗമ്യ നിലപാടാണ് സ്വീകരിച്ചത്. തന്നെ ക്രൂശിക്കാൻ വരുന്നവർ തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ ജയം എങ്ങനെയെന്ന് കാണണം. മറ്റുമതസ്ഥരിലെ മനസുകളിലെ മാറ്റം തിരിച്ചറിഞ്ഞ് നിലപാടുകൾ പരിഷ്‌കരിക്കാൻ മുസ്‌ലീം ലീഗിന്റെയും മുസ്‌ലീം സമുദായങ്ങളുടെയും നേതൃത്വം ഇനിയെങ്കിലും ചിന്തിക്കണമെന്നും വെള്ളാപ്പള്ളി ലേഖനത്തിൽ ആവശ്യപ്പെടുന്നു.