ഇന്ത്യയിലെ വോട്ടിങ് മെഷീനുകൾ ബ്ലാക്ക് ​​ബോക്സിന് സമാനം  രാഹുൽ ഗാന്ധി

author-image
Anagha Rajeev
Updated On
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞിട്ടും ചൂടുമാറാതെ ഇവിഎം ചർച്ച. ഇലക്ട്രോണിക് വോട്ടിങ് മെഷിനുകൾ എഐ സംവിധാനങ്ങൾ വഴിയോ, മനുഷ്യർക്ക് നേരിട്ടോ ഹാക്ക് ചയ്യാൻ സാധിക്കുമെന്നും വോട്ടിങ് മെഷിനുകൾ ഒഴിവാക്കണമെന്നുമാവശ്യപ്പെട്ടുള്ള എക്സ് മേധാവി എലോൺ മസ്കിന്റെ ട്വീറ്റിനെ തുടർന്ന് മുൻ കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും വ്യത്യസ്ത അഭിപ്രായങ്ങളുമായി രംഗത്തെത്തി.

എലോൺ മസ്ക് ഇന്ത്യയിലെ വോട്ടിങ് മെഷിനുകളുടെ സുരക്ഷയെക്കുറിച്ച് മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നും, അമേരിക്കയിലും മറ്റും നിർമിച്ചതുപോലെ സാധാരണ കംപ്യൂട്ടറുകൾ ഉപയോഗിച്ച് നിർമിച്ചവയല്ല ഇന്ത്യയിലെ വോട്ടിങ് മെഷിനുകളെന്നുമാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. ഇന്റർനെറ്റ് വഴിയോ ബ്ലൂടൂത്ത് വഴിയോ ബന്ധിപ്പിക്കാൻ സാധിക്കാത്ത തരത്തിലാണ് ഇന്ത്യയിലെ വോട്ടിങ് മെഷിനുകൾ നിർമിച്ചിരിക്കുന്നതെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.

ഇവിഎമ്മുകൾ നിർമിക്കേണ്ടതെന്നും, ആവശ്യമാണെങ്കിൽ പരിശീലനം നൽകാൻ തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആർക്കും സുരക്ഷിതമായ ഒരു ഇലക്ട്രോണിക് ഉപകരണവും നിർമിക്കാൻ സാധിക്കില്ല എന്ന സാമാന്യവത്കരണത്തിന്റെ ഭാഗമാണ് എലോൺ മസ്കിന്റെ വാദമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വിമർശനം.

പ്യൂർട്ടോ റിക്കോയിൽ നടന്ന തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷിനുകളിൽ തിരിമറി നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ചൂണ്ടിക്കാണിച്ചാണ് ഇലക്ട്രോണിക് വോട്ടിങ് മെഷിനുകൾ ഒഴിവാക്കണമെന്ന ആവശ്യവുമായി എലോൺ മാസ്ക് രംഗത്തെത്തിയത്.

ഇവിഎമ്മുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന ആശങ്കകൾ അവതരിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ചർച്ചയുടെ ഭാഗമായി. ഇന്ത്യയിൽ ഇവിഎമ്മുകൾ ബ്ലാക്ക് ബോക്സുകളാണ്. അതുമായി ബന്ധപ്പെട്ട് എന്ത് ആരോപണമുണ്ടെങ്കിലും പരിശോധിക്കാനുള്ള അനുവാദം  ലഭിക്കില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

evm mechine