''വയനാട്ടിലേത് കേരളത്തിൽ ഇതുവരെ ഉണ്ടാകാത്ത ദുരന്തം''; ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് എ കെ ആൻ്റണി

രാഷ്ട്രീയം മറന്ന് ഈ ദുരന്തത്തിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ പ്രവർത്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകുമെന്നും മടി കാണിക്കാതെ എല്ലാവരും അതിലേക്ക് സംഭാവന നൽകണമെന്നും എ കെ ആൻ്റണി ആവശ്യപ്പെട്ടു.

author-image
Greeshma Rakesh
New Update
ak antony

ak antony

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ദുരിതബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മുതിർന്ന നേതാവ് എ കെ ആന്റണി.കേരളത്തിൽ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട് ഉണ്ടായത്.രാഷ്ട്രീയം മറന്ന് ഈ ദുരന്തത്തിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ പ്രവർത്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകുമെന്നും മടി കാണിക്കാതെ എല്ലാവരും അതിലേക്ക് സംഭാവന നൽകണമെന്നും എ കെ ആൻ്റണി ആവശ്യപ്പെട്ടു.

നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയിരുന്നു.മാത്രമല്ല കോൺഗ്രസ് എംഎൽഎമാരുടെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ഒരു മാസത്തെ എംഎൽഎ ശമ്പളം നൽകിയ രമേശ് ചെന്നിത്തലയെ വിമർശിച്ച് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ രംഗത്തെത്തിയതും വിവാദമായിരുന്നു.

ഇടതുപക്ഷത്തിന് പണം നൽകേണ്ട ആവശ്യമില്ലെന്നും സംഭാവന നൽകാൻ കോൺ​ഗ്രസിന്റേതായ ഫോറങ്ങളുണ്ടെന്നും അതിലൂടെ സംഭാവന നൽകുകയാണ് വേണ്ടതെന്നുമായിരുന്നു സുധാകരൻ പറഞ്ഞത്. സർക്കാരിന് സംഭാവന നൽകണമെന്ന് ഇവിടെയാരും പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറഞ്ഞിരുന്നു. സുധാകരൻ്റെ പ്രസ്താവനയെ വി ഡി സതീശൻ തള്ളിയിരുന്നു.

 

cm pinarayi vijayan ak antony Wayanad landslide