മൂന്നാറിലും വാഗമണിലും പാഞ്ചാലിമേട്ടിലും ഇവി ചാർജിങ് സ്റ്റേഷനുകൾ

ഓഗസ്റ്റ് 17നകം അപേക്ഷ നൽകണം. ഇലക്ടിക് വാഹനങ്ങളുടെ എണ്ണം കൂടുന്നതും ഇതരസംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നുമുള്ള സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായുമാണ് നടപടി.

author-image
Anagha Rajeev
New Update
f
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇടുക്കി: ഇടുക്കി ജില്ലയിലെ മൂന്നാറും വാഗമണും പാഞ്ചാലിമേടും ഉൾപ്പെടെയുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൈദ്യുതി വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിനുള്ള ഇവി ചാർജിങ് സ്റ്റേഷനുകൾ ഒരുക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അപേക്ഷ ക്ഷണിച്ചു. അരുവിക്കുഴി ടൂറിസം സെന്റർ, മൂന്നാർ പാർക്ക്, ബോട്ടാണിക്കൽ ഗാർഡൻ, വാഗമൺ സാഹസിക പാർക്ക്, മൊട്ടക്കുന്ന്, പാഞ്ചാലിമേട്, രാമക്കൽമേട് ടൂറിസം സെന്ററുകൾ, ഏലപ്പാറ അമിനിറ്റി സെന്റർ, ചെറുതോണിയിലെ മഹാറാണി ഹോട്ടൽ, കുമളിയിലെ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിലാണ് ചാർജ്ജിംഗ് സ്റ്റേഷനുകൾ..

ഓഗസ്റ്റ് 17നകം അപേക്ഷ നൽകണം. ഇലക്ടിക് വാഹനങ്ങളുടെ എണ്ണം കൂടുന്നതും ഇതരസംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നുമുള്ള സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായുമാണ് നടപടി.

munnar