എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു; 144 കേസുകൾ റിപ്പോർട്ട് ചെയ്തു

സെപ്റ്റംബർ 8ന് 19 ‍‍ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ അഞ്ചെണ്ണം സ്ഥിരീകരിച്ചു. ഏഴാം തീയതി ഇത് യഥാക്രമം 42, 27 എന്നിങ്ങനെയായിരുന്നു. 4, 5, 6 തീയതികളിൽ 50ന് മുകളിലായിരുന്നു ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തത്.

author-image
Vishnupriya
New Update
den
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമായി പടർന്നു പിടിക്കുന്നു. സെപ്റ്റംബർ 8 വരെ 347 കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 144 എണ്ണം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. ഇതേ കാലയളവിൽ സംസ്ഥാനത്തൊട്ടാകെ 1930 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, ഇതിൽ 657 എണ്ണവും സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ മാത്രം 147 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ഇതിൽ 101 എണ്ണം ഡെങ്കിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

എറണാകുളം ജില്ലയിൽ സെപ്റ്റംബർ 8ന് 19 ‍‍ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ അഞ്ചെണ്ണം സ്ഥിരീകരിച്ചു. ഏഴാം തീയതി ഇത് യഥാക്രമം 42, 27 എന്നിങ്ങനെയായിരുന്നു. 4, 5, 6 തീയതികളിൽ 50ന് മുകളിലായിരുന്നു ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതിൽ പകുതിയോളം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഡെങ്കി പനിബാധ ഇല്ലാത്ത സ്ഥലങ്ങള്‍ ജില്ലയിൽ ഇല്ലെന്നു തന്നെ പറയാം. ആലുവ, ആരക്കുന്നം, അയ്യമ്പിള്ളി, ചോറ്റാനിക്കര, ഏരൂർ, കാക്കനാട്, കലൂർ, കോതമംഗലം, മുളന്തുരുത്തി, പിറവം, തമ്മനം, തേവര, വെണ്ണല, വടക്കൻ പരവൂർ, ഇടപ്പള്ളി, ചമ്പക്കര, പാമ്പാക്കുട, ചോറ്റാനിക്കര, കൂനമ്മാവ്, പുതുവൈപ്പ്, മട്ടാഞ്ചേരി, ചമ്പക്കര, ബിനാനിപുരം, മൂത്തകുന്നം, എടത്തല, തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശേരി, നെടുമ്പാശേരി, എടവനക്കാട്, പൊന്നുരുന്നി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഡെങ്കി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഡെങ്കി പരത്തുന്ന കൊതുകുകൾ വേനൽക്കാലത്ത് മുട്ടയിടുകയും മഴക്കാലമെത്തിയതോടെ ഇവ വിരിഞ്ഞ് ഡെങ്കി പരത്തുന്ന കൊതുകുകളായി തന്നെ ജനിക്കുന്നതാണ് ഡെങ്കിപ്പനി വർധനയ്ക്ക് കാരണമെന്ന് വിദഗ്ധർ പറയുന്നത്. അതുകൊണ്ട് തന്നെ മുമ്പ് ഡെങ്കിപ്പനി ബാധയുണ്ടായ സ്ഥലങ്ങളിൽ വീണ്ടും ഇതുണ്ടാകാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു. കൊതുകുകള്‍ പെറ്റുപെരുകുന്ന ഉറവിടം ഇല്ലാതാക്കുകയാണ് പ്രധാന പോംവഴി.

കഴിഞ്ഞ ജൂണിൽ മാത്രം ജില്ലയിൽ 11 ദിവസത്തിനിടെ ആറു പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. എറണാകുളം ജില്ലയിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 31ന് 19 വയസ്സുള്ള പെൺകുട്ടി ഡെങ്കി ബാധിച്ച് മരിച്ചിരുന്നു.

ernakulam denque fever