തൃക്കാക്കര: കാക്കനാട് സൺറൈസ് ആശുപത്രിയിൽ അപസ്മാര ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു.ഇന്നലെ ആശുപത്രി അങ്കണത്തിൽ അപസ്മാര ക്ലിനിക്ക് ഇൻഫോ പാർക്ക് സി.ഇ.ഓ സുശാന്ത് കുരുന്തിൽ ഉദ്ഘാടനം ചെയ്തു. നവീകരിച്ച സ്പെഷ്യൽ ഇ.ഇ.ജി സർവീസിന്റെ ഉദ്ഘാടനം തൃക്കാക്കര റസിഡൻസ് അസോസിയേഷൻ അപ്പക്സ് കൌൺസിൽ പ്രസിഡന്റ് സലിം കുന്നുംപുറം നിർവ്വഹിച്ചു.സൺറൈസ് ആശുപത്രി മാനേജിംഗ് ഡയറക്ടർ പർവീൺ ഹഫീസ്, സി.ഇ.ഓ സുരേഷ് കുമാർ തമ്പി, മെഡിക്കൽ സൂപ്രണ്ട് ഡോ.തോമസ് ഗ്രിഗറി, കൺസൾട്ടൻ്റ് ന്യൂറോളജിസ്റ്റ് ഡോ. ഷൈമ നമ്പിയാർ ,മുഹമ്മദ് റിയാസ് ജനറൽ മാനേജർ, ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് സഫീർ തുടങ്ങിയവർ പങ്കെടുത്തു.എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെ അപസ്മാര ക്ലിനിക്കിന്റെ സേവനം ലഭ്യമാണെന്ന് സൺറൈസ് ആശുപത്രി ചെയർമാൻ ഡോ. ഹഫീസ് റഹ്മാൻ പറഞ്ഞു.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സേവനം ലഭിക്കുന്ന രീതിയിലാണ് ഈ സെന്ററിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.
കാക്കനാട് സൺറൈസ് ആശുപത്രിയിൽ അപസ്മാര ക്ലിനിക്കിന്റെ പ്രവർത്തനം ആരംഭിച്ചു
കാക്കനാട് സൺറൈസ് ആശുപത്രിയിൽ അപസ്മാര ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു.ഇന്നലെ ആശുപത്രി അങ്കണത്തിൽ അപസ്മാര ക്ലിനിക്ക് ഇൻഫോ പാർക്ക് സി.ഇ.ഓ സുശാന്ത് കുരുന്തിൽ ഉദ്ഘാടനം ചെയ്തു.
New Update