തിരുവനന്തപുരം: ബിജെപി പ്രവേശനത്തിന് തയ്യാറെടുക്കുകയെന്ന ചര്‍ച്ചകള്‍ നടത്തിയെന്ന ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു ചൂണ്ടികാണിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.
കെ. സുധാകരന്‍, ശോഭ സുരേന്ദ്രന്‍, ടി.ജി.നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഇ.പി പരാതി നല്‍കിയിട്ടുള്ളത്. ബിജെപിയില്‍ ചേരുന്നതിനായി ബിജെപി നേതാവായ പ്രകാശ് ജാവഡേക്കറുമായി ഇ.പി ചര്‍ച്ച നടത്തിയെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കെ തലേന്ന് തീരുമാത്തിൽ നിന്ന് പിന്‍മാറിയെന്നുമായിരുന്നു ശോഭ സുരേന്ദ്രന്‍ ഉയര്‍ത്തിയ ആരോപണം. ബിജെപി പ്രവേശനത്തില്‍നിന്ന് ഇ.പി പിന്‍മാറിയത് പാര്‍ട്ടിയുടെ ഭീഷണി ഭയന്നാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.