സംരഭകത്വ സഹായ പദ്ധതി: ജില്ലയിൽ ഈ സാമ്പത്തിക വർഷം അനുവദിച്ചത് 5 കോടി 60 ലക്ഷം  രൂപ

സംരഭകത്വ സഹായ പദ്ധതി: ജില്ലയിൽ ഈ സാമ്പത്തിക വർഷം അനുവദിച്ചത് 5 കോടി 60 ലക്ഷം  രൂപ

author-image
Shyam Kopparambil
New Update
1

സംരംഭകത്വ സഹായ പദ്ധതി ജില്ലാതല കമ്മിറ്റി ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷിൻ്റെ അധ്യക്ഷതയിൽ ചേരുന്നു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി.എ. നജീബ് സമീപം.

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കാക്കനാട് : സംരഭകത്വ സഹായ പദ്ധതി വഴി ജില്ലാ വ്യവസായകേന്ദ്രം സംരംഭകർക്ക് ഈ സാമ്പത്തിക വർഷം അനുവദിച്ചത് 5 കോടി 60 ലക്ഷം രൂപയുടെ ധനസഹായം. 41 അപേക്ഷകളാണ് ഇതു വരെ പരിഗണിച്ചത്. ജില്ലാ കളക്ടർ എൻ. എസ് കെ. ഉമേഷിൻ്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 41 അപേക്ഷകളിൽ അനുവദിച്ചത്. അപേക്ഷകൾ പരിഗണിക്കാൻ ലളിതമായ നടപടിക്രമങ്ങൾ ആവിഷ്കരിക്കാൻ ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.സംസ്ഥാനത്ത് പദ്ധതി വഴി ഏറ്റവും കൂടുതൽ ധനസഹായം നൽകിയ ജില്ല എറണാകുളമാണ്. ഈ വർഷത്തെ ആദ്യത്തെ  കമ്മിറ്റി ആണ് ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്നത്. പദ്ധതി വഴി സഹായം ലഭിക്കാൻ സംരംഭം തുടങ്ങി ഒരു വർഷത്തിനുള്ളിൽ ഇ.എസ്.എസ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. സ്ഥിരം മൂലധന നിക്ഷേപമാണ് പ്രധാന മാനദണ്ഡം. പരമാവധി 40 ലക്ഷം രൂപ വരെ പദ്ധതി വഴി സഹായം നൽകും. സഹായം ലഭിച്ച സംരഭകർ എല്ലാ വർഷവും ജില്ലാ വ്യവസായ കേന്ദ്രത്തിന് പ്രവർത്തന റിപ്പോർട്ട് നൽകണം.ജനറൽ മാനേജർ പി.എ നജീബ്, വ്യവസായ വകുപ്പ്, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ,കെ എസ് ഐ ഡി സി, എൽഡിഎം ഓഫീസുകളിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുത്തു.

kakkanad ernakulam district collector