സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ വിമര്‍ശനത്തിന് പിന്നാലെ ഉമര്‍ ഫൈസിക്ക് എതിരെ നിലപാട് കടുപ്പിച്ച് മുസ്‌ലിം ലീഗ്. സമസ്ത ലീഗ് വിവാദത്തിന് പിന്നില്‍ സിപിഎമ്മെന്നും രാഷ്ട്രീയ യജമാനന്മാര്‍ പറയുന്നതാണ് ഉമര്‍ ഫൈസി പറഞ്ഞു കൊണ്ടിരിക്കുന്നതന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പല സംഘടനകളിലും ഉള്ളത് പോലെ സമസ്തക്ക് അകത്തും ലീഗിന്റെ ശത്രുക്കള്‍ ഉണ്ട്. ഖാസി സ്ഥാനം ലഭിക്കാത്തതിന് അസൂയയും നൈരാശ്യവുമുള്ളവരാണ് ഖാസി ഫൗണ്ടേഷെനെതിരെ പറയുന്നതെന്നും പിഎംഎ സലാം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
എല്ലാ സംഘടനയിലും ലീഗിന്റെ ശത്രുക്കള്‍ ഉണ്ടാകും. സമസ്തയിലും ലീഗിന്റെ ശത്രുക്കള്‍ ഉണ്ട്. ലീഗിന്റെ ശത്രുക്കള്‍ അവരുടെ യജമാനന്മാര്‍ പറയുന്നത് പ്രവര്‍ത്തിക്കും. ലീഗിനെ ആര് എതിര്‍ത്താലും മറുപടി പറയും. സാദിഖലി തങ്ങളെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും അതിന് ലീഗും തങ്ങളെ സ്‌നേഹിക്കുന്നവരും മറുപടി പറയുമെന്നും പിഎംഎ സലാം പറഞ്ഞു. ഖാസി ഫൗണ്ടേഷന്‍ സമസ്തയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്നത് ഉമ്മര്‍ ഫൈസിയുടെ മാത്രം അഭിപ്രായമാണെന്നും ഖാസി സ്ഥാനം ലഭിക്കാത്തതിന് അസൂയയും നൈരാശ്യവുമുള്ള ചിലര്‍ അങ്ങനെ പറഞ്ഞേക്കാമെന്നും പിഎംഎ സലാം പറഞ്ഞു.
ഇപ്പോള്‍ വിവാദങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മാണെന്നും രാഷ്ട്രീയപരമായി നേരിടാന്‍ ഇടത് പക്ഷത്തിന് കഴിയാത്തത് കൊണ്ടാണ് ഈ പ്രവര്‍ത്തനം നടത്തിയതെന്നും പിഎംഎ സലാം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗിന് ഭൂരിപക്ഷം കൂടി. ആര് എത്തിര്‍ത്താലും ലീഗിന് ശക്തി കൂടുകയാണ് ചെയ്യുന്നത്. ലീഗും സമസ്തയും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. രണ്ട് സംഘടനകളുടെയും നേതാവ് പാണക്കാട് സാദിഖലി തങ്ങളാണ്. ലീഗും സമസ്തയും തമ്മില്‍ ശത്രുതയില്ലെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.
ലീഗിന്റെ ശത്രുക്കള്‍ സമസ്തയിലും: പിഎംഎ സലാം
സമസ്ത ലീഗ് വിവാദത്തിന് പിന്നില്‍ സിപിഎമ്മെന്നും രാഷ്ട്രീയ യജമാനന്മാര്‍ പറയുന്നതാണ് ഉമര്‍ ഫൈസി പറഞ്ഞു കൊണ്ടിരിക്കുന്നതന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു
New Update