ചിത്രവും പേരും വെയിറ്റിംഗ് ഷെഡുകളിൽ നിന്ന് ഉടൻ മാറ്റണം; ആൻ്റോ ആൻ്റണിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി

ആൻ്റോയുടെ ചിത്രവും പേരും വെയിറ്റിംഗ് ഷെഡുകളിൽ നിന്ന് ഉടൻ മാറ്റണമെന്ന് ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ നിർദ്ദേശം നൽകി.എൽഡിഎഫ് ആറന്മുള നിയോജക മണ്ഡലം സെക്രട്ടറിയും മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ടുമായ ഈ പത്മകുമാറിന്റെ പരാതിയിലാണ് നടപടി.

author-image
Greeshma Rakesh
New Update
election commissioN

ആൻ്റോ ആൻ്റണി

Listen to this article
0.75x 1x 1.5x
00:00 / 00:00

പത്തനംതിട്ട: പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിക്കെതിരെ എൽഡിഎഫ് നൽകിയ പരാതിയിൽ നടപടുയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. ആൻ്റോയുടെ ചിത്രവും പേരും വെയിറ്റിംഗ് ഷെഡുകളിൽ നിന്ന് ഉടൻ മാറ്റണമെന്ന് ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ നിർദ്ദേശം നൽകി.എൽഡിഎഫ് ആറന്മുള നിയോജക മണ്ഡലം സെക്രട്ടറിയും മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ടുമായ ഈ പത്മകുമാറിന്റെ പരാതിയിലാണ് നടപടി.തെരഞ്ഞെടുപ്പ് സ്കോഡാണ് ഇവ കണ്ടെത്തി നീക്കംചെയ്യുന്നതെങ്കിൽ അതിനുവരുന്ന ചെലവ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിലേക്ക് വകയിരുത്തുമെന്നാണ് വിവരം. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനകം ആരംഭിച്ചു.

ആന്റോ വെയിറ്റിംഗ് ഷെഡുകളിൽ തന്റെ ചിത്രം ഉപയോഗിക്കുകയാണെങ്കിൽ ഇടതു സ്ഥാനാർത്ഥി തോമസ് ഐസക്കിനും അതേ സ്ഥലത്ത് ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി നൽകണമെന്നായിരുന്നു പത്മകുമാറിന്റെ ആവശ്യം. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തുടർന്നാണ് ആന്റോ ആന്റണിയുടെ ചിത്രങ്ങളും പേരുകളും ബസ് വെയിറ്റിംഗ് ഷെഡ്യൂളിൽ നിന്നും ഫോർജി ടവറുകളിൽ നിന്നും ഉടൻ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയത്.

 

ldf election commission pathanamthita loksabha election 2024 anto antony