ന്യൂഡല്‍ഹി : മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തിയ്യതികളും പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്. മഹാരാഷ്ട്രയില്‍ നവംബര്‍ 20ന് നിയമസഭാ തിരഞ്ഞെടുപ്പും ജാര്‍ഖണ്ഡില്‍ നവംബര്‍ 13 ആദ്യഘട്ടവും നടത്തും. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്. നവംബര്‍ 13 നാണ് വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടത്തുക. വോട്ടെണ്ണല്‍ നവംബര്‍ 23 ന് നടത്തും.
ജമ്മു കശ്മീര്‍, ഹരിയാന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനം തുടങ്ങിയത്. മഹാരാഷ്ട്രയില്‍ 9.36 കോടി വോട്ടര്‍മാരും 20 ലക്ഷം പുതിയ വോട്ടര്‍മാരും ഉണ്ട്. ഓരു ലക്ഷത്തിലേറെയാണ് പോളിംഗ് സ്‌റ്റേഷനുകള്‍. ജാര്‍ഖണ്ഡില്‍ 2.6 കോടി വോട്ടര്‍മാരും 11.84 ലക്ഷം പുതിയ വോട്ടര്‍മാരുമാണുള്ളത്.
ജമ്മു കശ്മീരില്‍ ഐതിഹാസ,ുകമായ തിരഞ്ഞെടുപ്പാണ് നടന്നതെന്നും പല വെല്ലുവിളികളും മറികടന്നാണ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതെന്നും വാര്‍ത്താ സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.