കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

ചുറ്റുമുള്ളവരുടെ വേദനകളും ദുഖങ്ങളുമറിയാനും അവയില്‍ പങ്കുചേരാനും നോമ്പുകാലം നമ്മെ പഠിപ്പിക്കുന്നു. ഈ ശ്രേഷ്ഠമായ ആശയങ്ങളെ നെഞ്ചോട് ചേര്‍ത്തും അവയെ ശാക്തീകരിച്ചും നമുക്ക് ആഘോഷങ്ങളില്‍ പങ്കുചേരാമെന്നും മുഖ്യമന്ത്രി പറഞ്ഞു

author-image
Rajesh T L
New Update
eid ul fitr
Listen to this article
0.75x 1x 1.5x
00:00 / 00:00

 

കോഴിക്കോട്: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച. പൊന്നാനിയില്‍ മാസപ്പിറവി കണ്ടെന്നും ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എന്നിവര്‍ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. 

ചുറ്റുമുള്ളവരുടെ വേദനകളും ദുഖങ്ങളുമറിയാനും അവയില്‍ പങ്കുചേരാനും നോമ്പുകാലം നമ്മെ പഠിപ്പിക്കുന്നു. ഈ ശ്രേഷ്ഠമായ ആശയങ്ങളെ നെഞ്ചോട് ചേര്‍ത്തും അവയെ ശാക്തീകരിച്ചും നമുക്ക് ആഘോഷങ്ങളില്‍ പങ്കുചേരാമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെ. ഏവര്‍ക്കും ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍ നേരുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

സ്‌നേഹത്തിന്റെ, ത്യാഗത്തിന്റെ, സാഹോദര്യത്തിന്റെ വലിയ ആഘോഷാരവങ്ങളാകട്ടെ ഈ ചെറിയ പെരുന്നാള്‍ എന്നാശംസിക്കുന്നതായി സ്പീക്കര്‍ എ എന്‍ ഷംസീറും പറഞ്ഞു.
 

 

kerala v d satheesan pinarayi vijajan eid ul fitr