ഫെമ നിയമലംഘനത്തിൽ ഇഡി അന്വേഷണം; ബോബി ചെമ്മണ്ണൂരിനെതിരെ ചോദ്യം ചെയ്തു

ഫെമ നിയമ ലംഘനം നടന്നിട്ടുണ്ടോയെന്നാണ് അന്വേഷണിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.ബോബിയെ ഇഡി ചോദ്യം ചെയ്തു.

author-image
Greeshma Rakesh
New Update
boby chemmannur

boby chemmannur

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം.ഫെമ നിയമ ലംഘനം നടന്നിട്ടുണ്ടോയെന്നാണ് അന്വേഷണിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.ബോബിയെ ഇഡി ചോദ്യം ചെയ്തു.

തേയിലപ്പൊടിയുടെ മറവിലെ ലോട്ടറി വ്യാപാരവും അന്വേഷിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചന.അതെസമയം ബോബി ചെമ്മണ്ണൂരിൻ്റെ ഫിജി കാർട്ടും സംശയ നിഴലിലാണെന്നാണ് സൂചന. കോടികളുടെ കള്ളപ്പണ ഇടപാട് ഇതിലൂടെ നടത്തുന്നു എന്നാണ് ഇഡിയുടെ സംശയം.

ബോചെ തേയില വാങ്ങിയാൽ ലോട്ടറി കിട്ടുന്നതാണ് ബോബി ചെമ്മണ്ണൂരിൻ്റെ ലോട്ടറി വ്യാപാരം. ലോട്ടറിയുടെ മറവിൽ വൻകള്ളപ്പണ ഇടപാട് നടക്കുന്നതായാണ് സംശയം. ലോട്ടറി ഇടപാടിനെതിരെ നേരത്തെ കേരളാ ലോട്ടറിയും രംഗത്ത് എത്തിയിരുന്നു.

ബൊചെ ടീ നറുക്കെടുപ്പ് സ്വകാര്യ ലോട്ടറി വ്യാപാരം എന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കിയിരുന്നു. കേരളാ ലോട്ടറി ഡയറക്ടർ പൊലീസിൽ പരാതി നൽകിയിരുന്നു. ബോബി ചെമ്മണ്ണൂരിനെതിരെ രണ്ട് എഫ്ഐആർ നിലവിലുണ്ട്. പത്തനംതിട്ടയിലും വയനാട്ടിലുമാണ് പൊലീസ് കേസെടുത്തത്.

 

bobby chemmannur enforcement directorate