ഇ ബുൾജെറ്റിൻ്റെ വാഹനമിടിച്ചു; മൂന്ന് പേർക്ക് പരിക്ക്

പാലക്കാട് ചെർപ്പുളശ്ശേരി ആലിക്കുളത്ത് വെച്ചാണ് സംഭവം. വ്ലോ​ഗർമാർ ഉൾപ്പെടെ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

പാലക്കാട്: യൂട്യൂബ് വ്‌ളോഗർമാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇ-ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനം എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. പാലക്കാട് ചെർപ്പുളശ്ശേരി ആലിക്കുളത്ത് വെച്ചാണ് സംഭവം. വ്ലോ​ഗർമാർ ഉൾപ്പെടെ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

കണ്ണൂർ സ്വദേശികളും സഹോദരങ്ങളുമായ എബിനും ലിബിനുമാണ് ഇ-ബുൾ ജെറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തരായത്. നേരത്തെ ഇവരുടെ വാഹനം രൂപമാറ്റം വരുത്തിയതും മോട്ടോർ വാഹനവകുപ്പ് വാഹനം പിടിച്ചെടുത്തതും തുടർന്നുണ്ടായ കേസുമെല്ലാം വിവാദമായിരുന്നു.

 

accident