തൃശൂരും പാലക്കാടും ഭൂചലനം; വീടുകളുടെ ജനൽചില്ലുകൾ ഇളകി,ആളപായമില്ല

ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രം എവിടെയാണെന്നും തീവ്രത എത്രയാണെന്നതും ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. രണ്ടിടങ്ങളിലായുണ്ടായ ഭൂചലനത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല

author-image
Greeshma Rakesh
New Update
earthquick

earthquake in thrissur and palakkad

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശൂർ: തൃശൂരും പാലക്കാടും ഭൂചലനം.ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തിരുമറ്റക്കോട് പതിമൂന്നാം വാർഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂർ കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു. പാലക്കാട്ട് തിരുമറ്റക്കോട് മേഖലയിലുമാണ് ഭൂചലനം ഉണ്ടായത്.

സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന ഭൂചലനത്തിൽ വീടുകളുടെ ജനൽചില്ലുകൾ ഇളകി.മറ്റ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രം എവിടെയാണെന്നും തീവ്രത എത്രയാണെന്നതും ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. രണ്ടിടങ്ങളിലായുണ്ടായ ഭൂചലനത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.



 

palakkad thrissur earthquake