25 വീടുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്ന് ഡി.വൈ.എഫ്.ഐ

ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് 25 വീടുകള്‍ വച്ച് നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും പ്രസിഡണ്ട് വി. വസീഫും പ്രഖ്യാപിച്ചു.

author-image
Prana
New Update
dyfi
Listen to this article
0.75x 1x 1.5x
00:00 / 00:00

വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരിതബാധിതര്‍ക്ക് സഹായവുമായി ഡി.വൈ.എഫ്.ഐ. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് 25 വീടുകള്‍ വച്ച് നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും പ്രസിഡണ്ട് വി. വസീഫും പ്രഖ്യാപിച്ചു.
ദുരന്തം കാരണം ഇപ്പോള്‍ ഒരുപാട് ആളുകള്‍ക്ക് വീട് നഷ്ടപ്പെട്ടിട്ടുണ്ട്. അവരുടെ പുനരധിവാസ പ്രവര്‍ത്തനം വലിയ വെല്ലുവിളി ആണ്. വീട് നഷ്ടപ്പെട്ടവര്‍ക്ക് ചുരുങ്ങിയത് 25 വീടെങ്കിലും ഡി.വൈ.എഫ്.ഐ വെച്ചു കൊടുക്കും. 25 വീടില്‍ കൂടുതല്‍ വെച്ചു കൊടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ നടത്തുന്നതെന്നും അവര്‍ പറഞ്ഞു.
25 വീടില്‍ കുറയാതെ എന്ന ലക്ഷ്യത്തോടെ കേരളത്തിലെ എല്ലാവിധ ആളുകളുടെയും പിന്തുണയോടുകൂടി ആ പ്രവര്‍ത്തനം സംഘടിപ്പിക്കും. നേരത്തെ പ്രളയഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിലേക്ക് ഫണ്ട് ശേഖരിച്ച് നല്‍കുകയും ചെയ്തിരുന്നു.

dyfi Wayanad landslide