കടുത്ത പനിയും ശ്വാസം മുട്ടലും; നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമൃത ആശുപത്രിയിലെ ഡോ. ഗിരീഷ് കുമാർ ആണ് താരത്തെ ചികിത്സിക്കുന്നതെന്നാണ് വിവരം.മോഹൻലാലിനെ ചികിത്സിക്കുന്ന ഡോക്‍ടറുടെ കുറിപ്പ് ആശുപത്രി അധികൃതർ പുറത്തിവിട്ടുണ്ട്.പനിക്ക് പുറമേ മസിൽ വേദനയും  ഉണ്ടെന്നും മെഡിക്കൽ സർട്ടിഫിക്കറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

author-image
Greeshma Rakesh
New Update
mohan lal

mohan lal

കൊച്ചി: മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ കടുത്ത പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.താരം ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

അമൃത ആശുപത്രിയിലെ ഡോ. ഗിരീഷ് കുമാർ ആണ് താരത്തെ ചികിത്സിക്കുന്നതെന്നാണ് വിവരം.മോഹൻലാലിനെ ചികിത്സിക്കുന്ന ഡോക്‍ടറുടെ കുറിപ്പ് ആശുപത്രി അധികൃതർ പുറത്തിവിട്ടുണ്ട്.പനിക്ക് പുറമേ മസിൽ വേദനയും  ഉണ്ടെന്നും മെഡിക്കൽ സർട്ടിഫിക്കറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.നിലവിൽ മോഹൻലാലിന് ഡോക്ടർ  വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.

 

hospital mohan lal