'ഡ്രൈ ഡേ' മാറ്റാൻ നിർദ്ദേശം; മദ്യശാല തുറന്നാൽ വരുമാനത്തിൽ വർധനവുണ്ടാകും

ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലാണ് നിർദേശം.  ഒന്നാം തീയ്യതി മദ്യശാല തുറന്നാൽ 15,000 കോടിയുടെ വരുമാന വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ. 

author-image
Anagha Rajeev
Updated On
New Update
aSZ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം തീയ്യതിയുള്ള 'ഡ്രൈ ഡേ' മാറ്റണമെന്ന് സെക്രട്ടറി തല കമ്മറ്റിയുടെ ശുപാർശ. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലാണ് നിർദേശം.  ഒന്നാം തീയ്യതി മദ്യശാല തുറന്നാൽ 15,000 കോടിയുടെ വരുമാന വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ. 

വരുമാന വർധനവ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി തിങ്കളാഴ്ച വിളിച്ചുചേർത്ത യോഗമാണ് ഇങ്ങനെയൊരു നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്. പുതിയ മദ്യനയം വരുന്നതിന് മുന്നോടിയായാണ് യോഗം നടന്നത്. 

dry day