തൃക്കാക്കര : ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലെ സ്ഥിര സാന്നിധ്യമായിരുന്ന എം 80 വാഹങ്ങൾ ഇനി ഓർമ്മയായി.ആഗസ്റ്റ് ഒന്നു മുതൽ ഇരുചക്ര വാഹന ലൈസൻസിന് കാലിൽ ഗിയർ മാറുന്ന വാഹനങ്ങൾ മാത്രമെ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാൻ കഴിയൂ.എന്ന ചട്ടം വന്നതോടെയാണ് എം 80 വാഹങ്ങൾ ഇനിമുതൽ ടെസ്റ്റ് ഗ്രൗണ്ടിന് പുറത്തായത്. ഗതാഗത വകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റ് പരിസ്‌കാരത്തിന്റെ ഭാഗമായാണ് തീരുമാനം. കൈ കൊണ്ട് ഗിയർ മാറുന്ന വാഹനത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നവർ പിന്നീട് അത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നില്ല. ഇത്തരം വാഹനങ്ങളിൽ ടെസ്‌റ്റ് പാസായി ലൈസൻസ് എടുക്കുന്നവർ പിന്നീട് നിരത്തിൽ ഗുരുതരമായ സുരക്ഷാപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുവെന്ന് കണ്ടാണ് നടപടി.
പുതിയ പരിഷ്കാരങ്ങൾ പ്രകാരം മോട്ടർ സൈക്കിൾ വിത്ത് ഗിയർ' വിഭാഗത്തിലെ ലൈസൻസ് ടെസ്‌റ്റിന് കാൽപാദം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സംവിധാനമുള്ള ഇരുചക്രവാഹനം തന്നെ വേണം. കൂടാതെ എൻജിൻ കപ്പാസിറ്റി 95 സി.സിയിൽ കുറയാനും പാടില്ല.
നിലവിൽ പല ഡ്രൈവിങ് സ്‌കൂളുകളും ടെസ്‌റ്റിനായി ഹാൻഡിലിൽ ഗിയർമാറ്റൽ സംവിധാനമുള്ള എം 80 കൾ ഉപയോഗിക്കുന്നുണ്ട്. 75 സിസി മാത്രം എൻജിൻ കപ്പാസിറ്റിയുള്ള എം 80 പുതിയ പരിഷ്കാരങ്ങൾ എത്തിയതോടെ ടെസിൽ ഉപയോഗിക്കാൻ സാധിക്കില്ല.
കൈ കൊണ്ട് ഗിയർ മാറുന്ന വാഹനങ്ങൾ രാജ്യത്ത് ഇല്ലാതായതിനെ തുടർന്നാണ് ഡ്രൈവിംഗ് ടെസ്റ്റിനും കാലിൽ ഗിയർ മാറുന്ന വാഹനം നിർബന്ധമാക്കിയത്.
1998 മുതൽ ഇരുചക്ര വാഹന ലൈസൻസിന് എട്ട് എടുക്കാൻ ഡ്രൈവിംഗ് സ്കൂളുകാർ ഉപയോഗിച്ചിരുന്നത് ബജാജ് എം 80 വാഹനങ്ങളായിരുന്നു.
ഗതാഗത പരിഷ്കാരങ്ങളുടെ ഭാഗമായി കൈ ഉപയോഗിച്ച് ഗിയർ മാറ്റുന്ന വാഹനങ്ങൾ ഡ്രൈവിങ് ടെസ്റ്റ് ൽ നിന്നും പൂർണ്ണമായും ഒഴിവാക്കുന്നതിൻ്റെ ഭാഗമായി ഗതാഗത വകുപ്പിൻ്റെ തീരുമാനപ്രകാരമാണ് എം 80 ഉപേക്ഷിക്കുന്നത്.എം 80 ഉപയോഗിച്ച് കാക്കനാട് നടത്തിയ അവസാന ദിവസത്തെ ടെസ്റ്റിൽ 80 പേരാണ് പങ്കെടുത്തത്. 51 പേർ വിജയിച്ചു .പരാജയപ്പെട്ടവർക്ക് ഇനി കാലിൽ ഗിയർ മാറ്റുന്ന പുതിയ വാഹനങ്ങളിലാവും ടെസ്റ് നടത്തുക.
ഡ്രൈവിംഗ് ടെസ്റ്റ്: എം 80 വാഹങ്ങൾ ഇനി ഓർമ്മയായി
എം 80 ഉപയോഗിച്ച് കാക്കനാട് നടത്തിയ അവസാന ദിവസത്തെ ടെസ്റ്റിൽ 80 പേരാണ് പങ്കെടുത്തത്. 51 പേർ വിജയിച്ചു .പരാജയപ്പെട്ടവർക്ക് ഇനി കാലിൽ ഗിയർ മാറ്റുന്ന പുതിയ വാഹനങ്ങളിലാവും ടെസ്റ് നടത്തുക.
New Update
00:00
/ 00:00