അർജുനെ തിരയാൻ ഗോവയിൽനിന്ന് ജലമാർ​ഗം ഡ്രഡ്ജർ എത്തിക്കും; ചെലവ് 50 ലക്ഷം

ജലമാർ​ഗം ഗോവയിൽനിന്ന് ‍‍ഡ്രഡ്ജർ തിങ്കളാഴ്ചയോടെ മണ്ണിടിച്ചിൽ മേഖലയിലേക്ക് എത്തിക്കും. ഇതിന് 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ജില്ലാഭരണകൂടം അറിയിച്ചത്. ഈ തുക കർണാടക സർക്കാർ വഹിക്കും.

author-image
Vishnupriya
New Update
arjun search mission 14th day
Listen to this article
0.75x 1x 1.5x
00:00 / 00:00

അങ്കോല : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി തിരച്ചിൽ നടത്തുന്നതിന് ​ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിക്കും. കാർവാർ എം.എ.എ സതീഷ് കൃഷ്ണ സെയിൽ, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷറഫ്, ഉത്തരകന്നഡ ജില്ലാ കളക്ടർ, എസ്.പി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോ​ഗത്തിലാണ് തീരുമാനം.

ജലമാർ​ഗം ഗോവയിൽനിന്ന് ‍‍ഡ്രഡ്ജർ തിങ്കളാഴ്ചയോടെ മണ്ണിടിച്ചിൽ മേഖലയിലേക്ക് എത്തിക്കും. ഇതിന് 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ജില്ലാഭരണകൂടം അറിയിച്ചത്. ഈ തുക കർണാടക സർക്കാർ വഹിക്കും. ഡ്രഡ്ജർ എത്തിക്കുന്നതോടെ ​ഗം​ഗാവലി ​പുഴയിലെ വലിയ കല്ലും മണ്ണും മരങ്ങളും നീക്കംചെയ്ത് തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുമെന്നാണ് അവലോകന യോ​ഗത്തിലെ വിലയിരുത്തൽ.

ഗോവയിലെ മണ്ഡോവി നദിയിലൂടെ കൊണ്ടുവരുന്ന ഡ്രഡ്ജർ ​ഗം​ഗാവലി പുഴയിലേക്ക് എത്തിക്കണമെങ്കിൽ രണ്ട് പാലങ്ങൾ കടക്കണം. അതിനാൽ പാലങ്ങൾക്കടിയിലൂടെ ഡ്രഡ്ജർ സുഗമമായി കടന്നുപോകാനുള്ള സജ്ജീകരണവും ഒരുക്കേണ്ടതുണ്ട്. അതേസമയം, വ്യാഴാഴ്ച സ്വാതന്ത്യദിനം ആയതിനാൽ തിരച്ചിൽ ഉണ്ടാകില്ല. തിങ്കളാഴ്ച ഡ്രഡ്ജർ എത്തുന്നതുവരെ നാവികസേനയുടേയും മുങ്ങൽവിദ​ഗ്ധൻ ഈശ്വർ മാൽപയുടേയും നേതൃത്വത്തിൽ തിരച്ചിൽ തുടരും.

shirur arjun