പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പോലീസിനെതിരേ അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ

സ്ത്രീപക്ഷ കേരളത്തിന് അപമാനകരമായ നിലപാട് സ്വീകരിച്ച പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു

author-image
Sruthi
New Update
kasa

domestic violence case in Pantheeramkavu

Listen to this article
0.75x 1x 1.5x
00:00 / 00:00

പന്തീരാങ്കാവില്‍ ഭര്‍ത്താവില്‍ നിന്നും പെണ്‍കുട്ടി ഗാര്‍ഹിക പീഡനത്തിന് ഇരയായ സംഭവത്തില്‍ അന്വേഷണ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ. കേരളത്തിലെ പോലീസ് നയത്തിന് വിരുദ്ധമായി  സ്ത്രീപക്ഷ കേരളത്തിന് അപമാനകരമായ നിലപാട് സ്വീകരിച്ച പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെയും അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ഡിവൈഎഫ്ഐ മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കും.പരുക്കുകളോടെ പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതിയോട് അപമര്യാദയായ പെരുമാറ്റമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. പെണ്‍കുട്ടിയുടെ മൊഴിശരിയായ രൂപത്തില്‍ രേഖപ്പെടുത്താനും പോലീസ് തയ്യാറായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

 

domestic violence