തിരുവനന്തപുരം: 2023-24 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റുമായി ശമ്പളവും പെന്‍ഷനും നൽകാൻ ആകെ ചെലവഴിക്കേണ്ടിവന്നത് 64,217.09 കോടി രൂപ. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പിഎസ്സിയിലെ അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്‌സനല്‍ സ്റ്റാഫിനുമായി 2023-24 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ശമ്പള ഇനത്തില്‍ നല്‍കിയത് 38,572.85 കോടി രൂപയാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എഡയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും മറ്റ് പെന്‍ഷനറി ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്കുമായി ആകെ പെന്‍ഷന്‍ നല്‍കിയത് 25644.24 കോടി രൂപ. അക്കൗണ്ടന്റ് ജനറലിന്റെ പ്രാരംഭ കണക്കുകള്‍ പ്രകാരമാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.