പ്രമോദ് കോട്ടൂളിക്കെതിരായ നടപടിയിൽ കോഴിക്കോട് CPM ജില്ലാ കമ്മിറ്റിയിൽ ഭിന്നാഭിപ്രായം

എന്നാൽ, ജില്ലാ കമ്മിറ്റിയിലെ മറ്റുചില അംഗങ്ങൾക്കും റിയൽ എസ്റ്റേറ്റ് ബന്ധമുണ്ടെന്നും അക്കാര്യത്തിലും കമ്മിറ്റി അഭിപ്രായം പറയണമെന്നുമാണ് മറുവിഭാഗത്തിന്റെ ആവശ്യം. 

author-image
Anagha Rajeev
New Update
pramod-kottolli
Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: പി.എസ്.സി. കോഴ വിവാദ പരാതിയിൽ സി.പി.എം. കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുക്കാനായി ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഭിന്നാഭിപ്രായം. പ്രമോദ് കോട്ടൂളിയെ പുറത്താക്കണമെന്ന ഒരു വിഭാഗത്തിൻ്റെ അഭിപ്രായത്തിലാണ് തർക്കമുണ്ടായത്.പ്രമോദ് കോട്ടൂളിയെ പുറത്താക്കാനുള്ള ജില്ലാ സെക്രട്ടേറിയേറ്റിന്റെ തീരുമാനമാണ് ജില്ലാ കമ്മറ്റി ചർച്ച ചെയ്യുന്നത്.

പ്രമോദ് കോട്ടൂളിയെ പുറത്താക്കണമെന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ അനുകൂലിക്കുന്ന വിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ, ജില്ലാ കമ്മിറ്റിയിലെ മറ്റുചില അംഗങ്ങൾക്കും റിയൽ എസ്റ്റേറ്റ് ബന്ധമുണ്ടെന്നും അക്കാര്യത്തിലും കമ്മിറ്റി അഭിപ്രായം പറയണമെന്നുമാണ് മറുവിഭാഗത്തിന്റെ ആവശ്യം. 

Pramod Kotooli Kozhikode CPM district committee