മിഷൻ 2025ൻറെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം; ഹൈക്കമാൻഡ് ഇടപെടാതെ ചുമതല ഏറ്റെടുക്കില്ലെന്ന് വിഡി സതീശൻ

കെപിസിസി അധ്യക്ഷൻ അടക്കം വിമർശിച്ചതിലാണ് സതീശന് അതൃപ്‌തി. നിലവിൽ ജില്ലകളിൽ ചുമതല ഉള്ള കെപിസിസി ഭാരവാഹികളെ മറികടന്ന് പുതിയ നേതാക്കൾക്ക് മിഷൻ വഴി ചുമതല നൽകിയതിൽ ആണ് സതീശനെതിരെ വിമർശനം ഉയർന്നത്

author-image
Greeshma Rakesh
New Update
mission 2025

Vd satheesan and K. Sudhakaran

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ൻറെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം.വിമ‍ർശനങ്ങളിലുള്ള അതൃപ്തി വി.ഡി. സതീശൻ എഐസിസിയെ അറിയിച്ചു.ഇനി ഹൈക്കമാൻഡ് ഇടപെടൽ ഇല്ലാതെ മിഷൻ 2025 ചുമതല ഏറ്റെടുക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് വി.ഡി. സതീശൻ.മിഷൻ ചുമതലയെ കുറിച്ച് ഇറക്കിയ സർക്കുലറിൻറെ പേരിലുണ്ടായ വിമർശനങ്ങളിൽ സതീശൻ എഐസിസിയെ പ്രതിഷേധം അറിയിച്ചു.

വയനാട്ടിൽ ചേർന്ന ലീഡേഴ്സ് മീറ്റിൽ എഐസിസി നിർദേശ പ്രകാരം മിഷൻ ചുമതല ഏറ്റെടുത്തിട്ടും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അടക്കം വിമർശിച്ചതിലാണ് സതീശന് അതൃപ്‌തി. നിലവിൽ ജില്ലകളിൽ ചുമതല ഉള്ള കെപിസിസി ഭാരവാഹികളെ മറികടന്ന് പുതിയ നേതാക്കൾക്ക് മിഷൻ വഴി ചുമതല നൽകിയതിൽ ആണ് സതീശനെതിരെ വിമർശനം ഉയർന്നത്. പ്രശ്ന പരിഹാരത്തിനായി കെ.സി. വേണുഗോപാൽ ഉടൻ വി.ഡി. സതീശനും കെ.സുധാകരനുമായി സംസാരിക്കും.

 ‍

Mission 2025 vd satheesan congress