തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ കസേരയെ ചൊല്ലി സ്വതന്ത്രന്മാർ തമ്മിൽ ഭിന്നത രൂക്ഷമായതോടെ പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി അദ്ധ്യക്ഷ കസേര തെറിപ്പും.സ്വതന്ത്ര കൗൺസിലർ ഇ.പി ഖാദർ കുഞ്ഞിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് കൊടുക്കും.ഇന്ന് രാവിലെ 11 മണിക്ക് ആർ.ജെ.ഡി മുമ്പാകെയാണ് അവിശ്വാസത്തിന് നോട്ടീസ് നൽകുന്നത്. നിലവിൽ യു.ഡി.എഫിലെ സോമി റെജിയാണ് പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം കൈയ്യാളുന്നത്. വൈസ്.ചെയർപേഴ്സൻ "കസേരയെ" ചൊല്ലി സ്വതന്ത്രന്മാർ തമ്മിൽ ഭിന്നിപ്പ് വന്നതാണ് യു.ഡി.എഫ് ഭരണ സമിതി പ്രതിസന്ധിയിലാവാൻ കാരണം. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി അംഗവും സ്വതന്ത്ര ഇ.പി ഖാദർ കുഞ്ഞ് എൽ.ഡി.എഫിനൊപ്പം നിലയുറപ്പിച്ചതോടെയാണ് യു.ഡി.എഫിന് പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മറ്റി അദ്ധ്യക്ഷ കസേര നഷ്ടമാവാൻ കാരണം. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റിയിൽ എൽ.ഡി.എഫിന് മൂന്നും,യു.ഡി.എഫിന് മൂന്ന്,ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് കക്ഷി നില.ഇതിൽ സ്വതന്ത്ര അംഗം ഇ.പി ഖാദർ കുഞ്ഞ് എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സ്റ്റാന്റിങ് കമ്മറ്റി അദ്ധ്യക്ഷ സ്ഥാനം പ്രതിസന്ധിയിലായിരുക്കുന്നത്. 43 അംഗ കൗൺസിലിൽ 4 സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം നടത്തുന്നത്.മുൻ ധാരണ പ്രകാരം
വൈസ്. ചെയർമാന് പുറമെ വികസന സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷ സ്ഥാനം ഓമന സാബുവിനും,,ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷ സ്ഥാനം വർഗ്ഗിസ് പ്ലാശ്ശേരിക്കും നൽകാൻ യു.ഡി.എഫ് നേതൃത്വവുമായി ധാരണയായിരുന്നു.വികസന സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷ സ്ഥാനം ഓമന സാബുവിന് വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. കൂടാതെ വൈസ്. ചെയർമാൻ സ്ഥാനം സംബന്ധിച്ച് ഇ.പി ഖാദർ കുഞ്ഞും,അബ്ദു ഷാനയും തമ്മിൽ ധാരണ ഉണ്ടായിരുന്നെന്നും,ഇക്കാര്യത്തിൽ വന്ന ഭിന്നതയാണ് യു.ഡി.എഫിന് തലവേദനയായിരിക്കുന്നത്.
# കുഴഞ്ഞുമറിഞ്ഞ് തൃക്കാക്കര നഗരസഭാ വൈസ്.ചെയർമാൻ കസേര
തൃക്കാക്കര നഗരസഭയിൽ വൈസ്.ചെയർമാൻ കസേരയെ ചൊല്ലി സ്വതന്ത്രന്മാർ തമ്മിൽ ഭിന്നത രൂക്ഷമായതോടെ വൈസ്.ചെയർമാൻ ആരാവിമെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്.യു.ഡി.എഫ് സ്വതന്ത്ര കൗൺസിലർ ഷാന അബ്ദുവിനെയാണ് മത്സരിപ്പിക്കുന്നത്.എന്നാൽ എൽ.ഡി.എഫ് സ്വതന്ത്ര കൗൺസിലർ ഇ.പി ഖാദർ കുഞ്ഞിനെയാവും മത്സരിപ്പിക്കുക,
43 അംഗ കൗൺസിൽ
യു.ഡി.എഫ് .... 21
എൽ.ഡി.എഫ്..... 17
സ്വതന്ത്രർ.... 5