ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന് കീഴിൽ നൽകുന്ന പ്രീ-മെട്രിക് സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 15 വരെ നീട്ടി.പുതുക്കിയ വ്യവസ്ഥിതികളോടെയുള്ള വിജ്ഞാപനം: https://scholarships.gov.in/All-Scholarshisp എന്ന വെബ്‌സൈറ്റിലെ Department of Empowerment of Persons with Disabilities എന്ന ലിങ്കില്‍ ലഭിക്കും.
സര്‍ക്കാര്‍ സ്‌കൂളിലെ സര്‍ക്കാരോ കേന്ദ്ര/ സംസ്ഥാന സെക്കണ്ടറി വിദ്യാഭ്യാസ ബോര്‍ഡോ അംഗീകരിച്ച സ്‌കൂളിലോ 9,10 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
സഹായം: ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് മാസം 800 രൂപ. അല്ലാത്തവര്‍ക്ക് 500 രൂപ.
ഡിസബിലിറ്റി അലവന്‍സ് : (A) വിഷ്വല്‍/ ഇന്റലക്ച്വല്‍ വര്‍ഷം 4000 രൂപ, (ബി) മറ്റെല്ലാം വര്‍ഷം 2000 രൂപ.
ബ്ലാക്ക് അലവന്‍സ്: 1000 രൂപ 40% വൈകല്യമുള്ളവര്‍ക്കാണ് ലഭിക്കുന്നത് . മാതാപിതാക്കളുടെ 2 കുട്ടികള്‍ക്കുവരെ സഹായം ലഭിക്കും. മറ്റ് സ്‌കോളര്‍ഷിപ്പോ സ്‌റ്റൈപ്പന്‍ഡോ വാങ്ങാൻ പാടില്ല. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കൂടാൻ പാടില്ല. പുതിക്കിയവ ഉൾപ്പടെ ആകെ 25000 പേര്‍ക്ക് സഹായം നല്‍കുന്നതില്‍ പകുതി പെണ്‍കുട്ടികള്‍ക്കാണ്.