സംവിധായകന്‍ അരോമ മണി അന്തരിച്ചു

1977 ല്‍ പുറത്തിറങ്ങിയ മധു നായകനായ 'ധീരസമീരെ യമുനാതീരെ' ആയിരുന്നു അരോമ മണിയുടെ ആദ്യ നിര്‍മ്മാണ സംരംഭം. ധ്രുവം, കോട്ടയം കുഞ്ഞച്ചന്‍, സിബിഐ ഡയറിക്കുറിപ്പ് എന്നിവയടക്കം നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

author-image
anumol ps
Updated On
New Update
aroma mani

aroma mani

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

 

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ അരോമ മണി (എം മണി) അന്തരിച്ചു. 85 വയസ്സായിരുന്നു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലധികം സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. 1977 ല്‍ പുറത്തിറങ്ങിയ മധു നായകനായ 'ധീരസമീരെ യമുനാതീരെ' ആയിരുന്നു അരോമ മണിയുടെ ആദ്യ നിര്‍മ്മാണ സംരംഭം. ധ്രുവം, കോട്ടയം കുഞ്ഞച്ചന്‍, സിബിഐ ഡയറിക്കുറിപ്പ് എന്നിവയടക്കം നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചു. അദ്ദേഹം നിര്‍മ്മിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഏഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 

 

passes away m mani