ധന്യാ മോഹന്‍ റിമാന്‍ഡില്‍

മണപ്പുറം ഫിനാന്‍സിന്റെ ഭാഗമായ മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നും 20 കോടിയുടെ തട്ടിപ്പ് നടത്തിയ പ്രതി ധന്യാ മോഹനെ കോടതി റിമാന്‍ഡ് ചെയ്തു.

author-image
Prana
New Update
dhanya s mohan
Listen to this article
0.75x 1x 1.5x
00:00 / 00:00

മണപ്പുറം ഫിനാന്‍സിന്റെ ഭാഗമായ മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നും 20 കോടിയുടെ തട്ടിപ്പ് നടത്തിയ പ്രതി ധന്യാ മോഹനെ കോടതി റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.കൊല്ലം സ്വദേശിനിയായ ധന്യ മോഹന്‍ വെള്ളിയാഴ്ച വൈകീട്ടാണ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. തുടര്‍ന്ന് പ്രതിയെ വലപ്പാട് പൊലീസിന് കൈമാറുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വലപ്പാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചതായി കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വികെ രാജു പറഞ്ഞു.ലോണ്‍ ആപ് വഴിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുള്ളത്. തട്ടിപ്പ് നടത്തി സമ്പാദിച്ച പണം ഓണ്‍ലൈന്‍ ട്രേഡിങ്ങിനും മറ്റുമായി ഉപയോഗിച്ചതായും ഇതില്‍ ലാഭ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രതി സമ്മതിച്ചതായി കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി പറഞ്ഞു.

 

manappuram finance money fraud case