ഭൂമി തരം മാറ്റല്‍ ചുമതല ഇനി ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കും

ഡെപ്യൂട്ടി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജൂലൈ ഒന്നു മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം, നൂറുകണക്കിന് അപേക്ഷകളുടെ തീര്‍പ്പു വരുത്തല്‍ ദ്രുതഗതിയിലാക്കും.

author-image
Prana
New Update
kerala govt.
Listen to this article
0.75x 1x 1.5x
00:00 / 00:00

ഭൂമിതരം മാറ്റല്‍ അപേക്ഷകള്‍ അതിവേഗം തീര്‍പ്പാക്കുന്നതിനായി താലൂക്കടിസ്ഥാനത്തില്‍ റവന്യു വകുപ്പ് നടപ്പാക്കുന്ന വികേന്ദ്രീകരണ സംവിധാനത്തിന് തുടക്കമായി. പുതിയ സംവിധാനം വഴി സംസ്ഥാനത്ത് നിലവില്‍ 27 റവന്യൂ ഡിവിഷന്‍ ഓഫിസര്‍ (ആര്‍ഡിഒ) /സബ് കളക്ടര്‍മാര്‍ തീര്‍പ്പ് കല്‍പ്പിച്ചിരുന്ന തരംമാറ്റ പ്രക്രിയ ഇനിമുതല്‍ 71 ഡെപ്യൂട്ടി കളക്ടര്‍മാര്‍ നേരിട്ട് കൈകാര്യം ചെയ്യും. സംസ്ഥാനത്തെ ഭൂമി തരംമാറ്റല്‍ അപേക്ഷകളുടെ തീര്‍പ്പാക്കല്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്ക് മാത്രമുണ്ടായിരുന്ന അധികാരങ്ങള്‍ നിയമഭേദഗതിയിലൂടെ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് കൂടി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 27 റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലായി നിലവില്‍ നടത്തി വരുന്ന ഭൂമി തരം മാറ്റല്‍ നടപടികള്‍ വീകേന്ദ്രീകരിച്ച് താലൂക്കടിസ്ഥാനത്തില്‍ 71 ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് നല്‍കി . ഡെപ്യൂട്ടി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജൂലൈ ഒന്നു മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം, നൂറുകണക്കിന് അപേക്ഷകളുടെ തീര്‍പ്പു വരുത്തല്‍ ദ്രുതഗതിയിലാക്കും. അപൂര്‍വമായ മാറ്റങ്ങള്‍ പോലും വേഗത്തില്‍ കൈകാര്യം ചെയ്യാന്‍ സജ്ജമാണ് പുതിയ സംവിധാനം.ഡെപ്യൂട്ടി കളക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വികേന്ദ്രീകരണ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ കളക്ടറേറ്റില്‍ റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഭൂമി തരം മാറ്റല്‍ നടപടികളില്‍ ആറ് മാസത്തിനുള്ളില്‍ കൃത്യമായ തീരുമാനമാകുമെന്ന് മന്ത്രി പറഞ്ഞു. ഭൂമിതരംമാറ്റല്‍ നടപടികള്‍ക്ക് വേഗത വര്‍ധിപ്പിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അതിവേഗം പരിഹരിക്കുന്നതിനും ഉദ്യോഗസ്ഥ വിന്യാസത്തില്‍ വരുത്തുന്ന മാറ്റങ്ങളോടെ സാധിക്കുമെന്ന് മന്ത്രി അറിയിച്ചു. തരംമാറ്റല്‍ നടപടികളില്‍ ഏജന്റുമാരുടെ ഇടപെടല്‍ അനുവദിക്കില്ലെന്നും ഇത്തരം കച്ചവടക്കണ്ണോടെയുള്ള ഏജന്റുമാരെ നിയന്ത്രിക്കുന്നതിന് റവന്യുവിജിലന്‍സ് വിഭാഗത്തിന്റെ പരിശോധന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

 

agricultural land