കോട്ടയം ജില്ലയില്‍ നിന്ന് പോലീസ് നാടുകടത്തിയ കാപ്പ കേസ് പ്രതി എരമല്ലൂരില്‍ കൊല്ലപ്പെട്ട നിലയില്‍. കോട്ടയം തിരുവഞ്ചൂര്‍ ഏപ്ലാന്‍കുഴിയില്‍ ജയകൃഷ്ണനാണ് (26) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കോടംതുരുത്ത് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ കുത്തിയതോട് പുന്നവേലി നികര്‍ത്ത് വീട്ടില്‍ പ്രേംജിത്തിനെ (23) അരൂര്‍ പോലീസ് പിടികൂടി.
ശനിയാഴ്ച പുലര്‍ച്ച 4.30ഓടെ എരമല്ലൂര്‍ എന്‍വീസ് ബാറിന് കിഴക്ക് വശമുള്ള ത്രീസ്റ്റാര്‍ പൊറോട്ട കമ്പനിയിലാണ് കൊലപാതകം നടന്നത്. കമ്പനിയില്‍നിന്ന്? വിവിധ സ്ഥലങ്ങളിലേക്ക് പൊറോട്ട വിതരണം ചെയ്തിരുന്ന ജയകൃഷ്ണന്റെ വാഹനത്തിലെ സഹായിയാണ് പ്രേംജിത്. കോട്ടയം ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ മോഷണം, പിടിച്ചുപറി, കൊലപാതകശ്രമം മുതലായ കേസുകളില്‍ പ്രതിയായിരുന്ന ജയകൃഷ്ണന്‍ കാപ്പ നിയമപ്രകാരം നാട്ടുകടത്തിയതിനെത്തുടര്‍ന്നാണ് ഇവിടെ ജോലിക്ക് കയറിയത്. ഇവര്‍ ഒരുമിച്ച് സപ്ലൈക്ക് പോകുന്ന സമയങ്ങളില്‍ ജയകൃഷ്ണന്‍ പ്രേംജിത്തിനെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും കേസുകളില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നത്രേ. ഇതിലെ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
കമ്പനിയിലെ ജോലിക്കാര്‍ വിശ്രമിക്കുന്ന വീട്ടില്‍ ഉറങ്ങുകയായിരുന്ന ജയകൃഷ്ണനെ തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്ന കമ്പിപ്പാരകൊണ്ട് തലക്കടിച്ചും കത്തികൊണ്ട് മുതുകില്‍ കുത്തിയുമാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം മുറിയില്‍ ഉപേക്ഷിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെത്തി. കസറ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.
അരൂര്‍ ഇന്‍സ്‌പെക്ടര്‍ പി.എസ്. ഷിജുവിന്റെയും സബ് ഇന്‍സ്‌പെക്ടര്‍ എസ്. ഗീതുമോളിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ജയകൃഷ്ണന്‍ അവിവാഹിതനാണ്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
നാടുകടത്തിയ കാപ്പ കേസ് പ്രതി കൊല്ലപ്പെട്ട നിലയില്‍
കോട്ടയം തിരുവഞ്ചൂര്‍ ഏപ്ലാന്‍കുഴിയില്‍ ജയകൃഷ്ണനാണ് (26) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കോടംതുരുത്ത് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ കുത്തിയതോട് പുന്നവേലി നികര്‍ത്ത് വീട്ടില്‍ പ്രേംജിത്തിനെ (23) അരൂര്‍ പോലീസ് പിടികൂടി
New Update
00:00
/ 00:00