കളമശ്ശേരി ന​ഗരസഭയിലെ സൂപ്രണ്ട് അടക്കം ആറുപേർക്ക് ഡെങ്കിപ്പനി

രോ​ഗലക്ഷണങ്ങളുമായി എത്തുന്നവരുടെ എണ്ണവും വർധിക്കുന്നു. മഴക്കാല പൂർവ ശുചീകരണം നടത്താത്തതിനാലും ആദ്യഘട്ടത്തിൽ മഴപെയ്തതിനു പിന്നാലെ വെള്ളംകെട്ടിക്കിടന്നതുമാണ് ഡെങ്കി വ്യാപനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

author-image
Vishnupriya
New Update
den

പ്രതീകാത്മക ചിത്രം

കൊച്ചി: കളമശ്ശേരി ന​ഗരസഭാ ഓഫീസിലെ സൂപ്രണ്ട് അടക്കം ആറ് ഉദ്യോ​ഗസ്ഥർക്ക് ഡെങ്കിപ്പനി. നഗരസഭാ പരിധിയിലെ വിവിധ ഇടങ്ങളിൽ ‍ഡെങ്കിപ്പനി പടരുന്ന സാഹചര്യമാണുള്ളത്. രോ​ഗലക്ഷണങ്ങളുമായി എത്തുന്നവരുടെ എണ്ണവും വർധിക്കുന്നു. മഴക്കാല പൂർവ ശുചീകരണം നടത്താത്തതിനാലും ആദ്യഘട്ടത്തിൽ മഴപെയ്തതിനു പിന്നാലെ വെള്ളംകെട്ടിക്കിടന്നതുമാണ് ഡെങ്കി വ്യാപനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രോഗ വ്യാപനത്തിനെതിരെ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി.

dengue fever kalamssery