പകർച്ച വ്യാധി ഭീഷണിയിൽ ഇടുക്കി; ഡെങ്കിപ്പിനി കേസുകളിൽ വർധനവ്

ജില്ലയിൽ ഇതുവരെ 171 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഡെങ്കിപ്പനിക്കു പുറമെ എലിപ്പനി, മലമ്പനി, ജലജന്യ രോഗങ്ങൾ എന്നിവയും ജില്ലയിൽ റിപ്പോർട്ട് ചെയ്തു.  

author-image
anumol ps
New Update
den

പ്രതീകാത്മക ചിത്രം 

Listen to this article
0.75x 1x 1.5x
00:00 / 00:00

 


കട്ടപ്പന: മഴ കനത്തതോടെ ഇടുക്കിയിൽ ഡെങ്കിപ്പനി കേസുകളിലും വർധനവ്. ജില്ലയിൽ ഇതുവരെ 171 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഡെങ്കിപ്പനിക്കു പുറമെ എലിപ്പനി, മലമ്പനി, ജലജന്യ രോഗങ്ങൾ എന്നിവയും ജില്ലയിൽ റിപ്പോർട്ട് ചെയ്തു.  ഈ വർഷം നാലു പേ‍ർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 25 പേർ എലിപ്പനി സംശയിച്ച് ചികിത്സയിലുണ്ട്. 

2022 മെയ് വരെ ഏഴു പേർ‍ക്കായിരുന്നു ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എന്നാൽ ഇപ്പോൾ ഇത് 171 ആയി ഉയർന്നു. രോഗം സംശയിക്കുന്നവരുടെ എണ്ണം 651 ലേക്കുയർന്നു. കഴിഞ്ഞ വർഷം മെയ് വരെ 34 പേർക്ക് മാത്രമാണ് ഇടുക്കിയിൽ ഡെങ്കിപ്പനി പിടിപെട്ടത്. ഓരോ അഞ്ചു വർഷം കൂടുമ്പോഴും ഡെങ്കിപ്പനി കേസുകളിൽ വൻ വർധനവുണ്ടാകുമെന്ന് പുതിയ പഠനങ്ങൾ പറയുന്നു.

അതേസമയം ജൂലൈ പകുതിയോടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ട്. അതിഥി തൊഴിലാളികളിലാണ് മലമ്പനി കൂടുതലായും സ്ഥിരീകരിച്ചിരിക്കുന്നത്. സ്വദേശത്ത് പോയി മടങ്ങി വരുന്നവർക്ക് മലമ്പനി പിടിപെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന നടത്തും. ഡെങ്കിപ്പനിയും മലമ്പനിയും പരത്തുന്ന കൊതുകുകൾ പെറ്റുപെരുകാതിരിക്കാൻ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജില്ല മെഡിക്കൽ ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്. 



dengue fever