New Update
മാര്‍ച്ച് 3 മുതല്‍ 29 വരെ പതിനെട്ട് ദിവസങ്ങളിലായി നടത്താന്‍ തീരുമാനിച്ച ഹയര്‍ സെക്കണ്ടറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷകള്‍ പതിവിനു വിരുദ്ധമായി ഉച്ചതിരിഞ്ഞ് നടത്താനുള്ള നീക്കം കുട്ടികളെ വലക്കുമെന്നും , ഈ രീതിയില്‍ പുറത്തിറക്കിയ ടൈം ടേബിള്‍ പുന: പരിശോധിക്കണമെന്നും എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.മാര്‍ച്ച് മാസത്തെ കൊടും ചൂടില്‍,
മൂന്ന് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഉച്ചതിരിഞ്ഞ് നടത്തുന്നത് തികച്ചും അപ്രായോഗികമാണ്.
ആദ്യമായി മാര്‍ച്ച് പരീക്ഷയോടൊപ്പം നടക്കുന്ന പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് മിക്ക രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും ഹാജരാവും. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ തുടര്‍ച്ചയായി ഒന്‍പത് പരീക്ഷകളാണ് ഉച്ചതിരിഞ്ഞ് എഴുതേണ്ടി വരിക.
ഒരു ദിവസം തന്നെ വിവിധ വിഷയങ്ങളില്‍ പരീക്ഷ നടക്കുന്ന ഹയര്‍ സെക്കണ്ടറിയില്‍പരീക്ഷകള്‍ അവസാനിച്ച് ഉത്തരപേപ്പറുകള്‍ വേര്‍തിരിച്ച് പാക്ക് ചെയ്യാന്‍ മണിക്കൂറുകള്‍ വേണം. ഉള്‍പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് അതാത് ദിവസം ഉത്തരപേപ്പറുകള്‍ മൂല്യനിര്‍ണയ ക്യാമ്പിലേക്ക് അയക്കാന്‍ കഴിയാതെ വരുന്ന സാഹചര്യം ഉണ്ട്. അയക്കാന്‍ കഴിയാത്ത ഉത്തരക്കടലാസുകള്‍ സ്‌കൂളില്‍ സൂക്ഷിക്കുന്നതിനുള്ള പ്രയാസം വേറെയും ഉണ്ടാവും. പരീക്ഷാ നടത്തിപ്പു ചുമതലയുള്ള ചീഫ് ഡെപ്യൂട്ടി ചീഫ് എന്നിവര്‍ക്ക് ഈ ജോലികള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ മാത്രം സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങാന്‍ ' കഴിയുന്ന സാഹചര്യമാണ് സംജാതമാവുക .മാര്‍ച്ച് ആദ്യവാരം റംസാന്‍ വ്രതം കൂടി ആരംഭിക്കുന്നതിനാല്‍ മൂന്നു മണിക്കൂറോളം നീളുന്ന പരീക്ഷകള്‍ ഉച്ചക്ക് ശേഷം നടത്തുന്നത് റംസാന്‍ നോമ്പ് ആചരിക്കുന്ന കുട്ടികള്‍ക്കും പരീക്ഷാ നടത്തിപ്പ് ജോലിയുള്ള അധ്യാപകര്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കും.
ദേശീയ മത്സര പരീക്ഷകളുടെ റാങ്കിംഗിനു ഹയര്‍ സെക്കണ്ടറി പരീക്ഷാ മാര്‍ക്ക് പരിഗണിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് മികച്ച രീതിയില്‍ പൊതുപരീക്ഷ എഴുതാന്‍ കഴിയാതെ വരുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. രണ്ടു വര്‍ഷത്തെ പഠനത്തിന്റെ അവസാനത്തില്‍ നടക്കുന്ന പൊതുപരീക്ഷ പ്രഹസനമാകാതിരിക്കാന്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ സമയം നാളിതു വരെ നടന്ന രീതിയില്‍ രാവിലെ ആയി ക്രമീകരിക്കണമെന്ന് എ എച്ച് എസ് ടി എ ആവശ്യപ്പെട്ടു .
കൂടാതെ ശനിയാഴ്ചകളില്‍ ക്രമീകരിച്ചിരിക്കുന്ന പരീക്ഷകള്‍ ചില വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്.
ആകെയുള്ള ഒന്‍പത് പരീക്ഷകളില്‍ ആറും ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യം മാത്രമുള്ള ടടഘഇ പരീക്ഷ രാവിലെ ആയി ക്രമീകരിച്ച്, പതിനെട്ട് ദിവസങ്ങളിലായി നടക്കുന്ന മൂന്നു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ എല്ലാം തന്നെ ഉച്ചതിരിഞ്ഞായി ക്രമീകരിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നോ എന്നത് പരിശോധിക്കേണ്ടതുണ്ട്.വിവിധ വശങ്ങള്‍ പരിഗണിച്ച് ഹയര്‍ സെക്കണ്ടറി പൊതു പരീക്ഷാ ടൈംടേബിള്‍ പതിവുപോലെ രാവിലെ ആയി പുന: ക്രമീകരിക്കണമെന്ന് എ.എച്ച് എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് മനോജ് ജോസ്,സംസ്ഥാന സെക്രട്ടറി യൂ. ടി അബൂബക്കര്‍ , ജില്ലാ പ്രസിഡന്റ് ഇഫ്തിക്കറുദ്ധീന്‍, രഞ്ജിത്ത് വി. കെ ഡോ. പ്രദീപ് കറ്റോഡ്, ഡോ. പ്രവീണ്‍ എ. സി, കെ. സുബൈര്‍, എം.ടി മുഹമ്മദ് ,റോയ് പീറ്റര്‍,ഷാം കൊണ്ടോട്ടി, അജാസ് തട്ടകം,ഉണ്ണികൃഷ്ണന്‍ പി. എം.ഡോ. രാജേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.