വടക്കാഞ്ചേരി: തൃശ്ശൂര്‍ വരവൂര്‍ വേട്ടാണകുന്ന് ഭാഗത്ത് സഹോദരങ്ങളെ പാടശേഖരത്തില്‍ ഷോക്കേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി കീഴടങ്ങി. കാട്ടുപന്നി വേട്ടയ്ക്കായി വൈദ്യുതി കെണിയൊരുക്കിയ എടത്തിക്കര വീട്ടില്‍ സന്തോഷ് (52) ആണ് കീഴടങ്ങിയതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സി.ആര്‍. സന്തോഷ് അറിയിച്ചു. പെരുമ്പാവൂരില്‍ നിന്നു വരവുര്‍ പിലക്കാട് വന്നു താമസമാക്കിയ ആളാണ് സന്തോഷ്.
ചീരമ്പത്തൂര്‍ രവീന്ദ്രന്‍ (57) അരവിന്ദാക്ഷന്‍ (55) എന്നിവരാണ് മരിച്ചത്. വയലിലൂടെ മീന്‍ പീടിക്കാന്‍ പോയതായിരുന്നു ഇരുവരും. കാട്ടുപന്നി വേട്ടയ്ക്കായി ഒരുക്കിയ വൈദ്യുതികെണിയില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. കാട്ടുപന്നിയുടെ ജഡവും സമീപത്തുനിന്ന് കണ്ടെടുത്തിരുന്നു.
പോലീസ് പ്രതിയെ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. പന്നി വേട്ടയ്ക്കായി വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് ലൈന്‍ വലിച്ചായിരുന്നു കാട്ടുപന്നികളെ വേട്ടയാടിയിരുന്നത് എന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പ്രതിയെ തെളിവെടുപ്പിന് എത്തിച്ച വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസികള്‍ പോലിസ് ജീപ്പ് തടഞ്ഞ് പ്രതിഷേധിച്ചു.
ഷോക്കേറ്റ് സഹോദരങ്ങളുടെ മരണം: വൈദ്യുതികെണിയൊരുക്കിയ പ്രതി കീഴടങ്ങി
കാട്ടുപന്നി വേട്ടയ്ക്കായി വൈദ്യുതി കെണിയൊരുക്കിയ എടത്തിക്കര വീട്ടില്‍ സന്തോഷ് (52) ആണ് കീഴടങ്ങിയതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സി.ആര്‍. സന്തോഷ് അറിയിച്ചു
New Update