ട്രെയിനില്‍നിന്ന് വീണ് മരണം; റെയില്‍വേ കരാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കൊച്ചുവേളിക്കുള്ള പൂജാ സ്‌പെഷ്യല്‍ ട്രെയിനില്‍ നിന്ന് കഴിഞ്ഞദിവസമാണ് തമിഴ്‌നാട് കാഞ്ചീപുരം സ്വദേശി ശരവണ ഗോപി എന്ന ആകാശ് (27) വീണ് മരിച്ചത്.

author-image
Prana
New Update
arrest n

ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തില്‍ റെയില്‍വേ കരാര്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി ടി എസ് അനില്‍കുമാറാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു.
കൊച്ചുവേളിക്കുള്ള പൂജാ സ്‌പെഷ്യല്‍ ട്രെയിനില്‍ നിന്ന് കഴിഞ്ഞദിവസമാണ് തമിഴ്‌നാട് കാഞ്ചീപുരം സ്വദേശി ശരവണ ഗോപി എന്ന ആകാശ് (27) വീണ് മരിച്ചത്. ടിക്കറ്റ് ഇല്ലാതെ എ സി കമ്പാര്‍ട്ട്‌മെന്റില്‍ കയറിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മാഹിയില്‍ ബന്ധുക്കളെ കണ്ടതിനുശേഷം മംഗലാപുരം ചെന്നൈ മെയിലില്‍ തിരികെ പോവുകയായിരുന്നു. ഇതിനിടെ കോഴിക്കോട് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ശരവണന്‍ എസി കമ്പാര്‍ട്ട്‌മെന്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ പ്ലാറ്റ്‌ഫോമിനും കമ്പാര്‍ട്‌മെന്റിനുമിടയില്‍ വീഴുകയായിരുന്നു.
സംഭവത്തില്‍ റെയില്‍വേ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ശരവണ ഗോപി വാതിലില്‍ ഇരുന്ന് യാത്ര ചെയ്യവെ തള്ളിയിടുകയായിരുന്നുവെന്ന സംശയത്തില്‍ കഴിഞ്ഞ ദിവസം തന്നെ റെയില്‍വേ കരാര്‍ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തിരുന്നു. യാത്രക്കാരി സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

death train arrested railway employee