എറണാകുളം: നേര്യമംഗലത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് കാഞ്ഞിരവേലി മാടകയിൽ വീട്ടിൽ ഷാജൻ്റെ റബ്ബർ തോട്ടത്തിൽ ആനയെ കണ്ടത്. കരിമണൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
പോസ്റ്റ്മാർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളു എന്ന് വനം വകുപ്പ് വ്യക്തമാക്കി. ഏതാനം മാസങ്ങൾക്ക് മുമ്പ് ഇന്ദിര എന്ന വീട്ടമ്മ ഇതേ പ്രദേശത്ത് വെച്ച് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.