ഓട്ടോറിക്ഷയിൽ മധ്യവയസ്കൻ്റെ മൃതദേഹം

ഇന്ന് വൈകിട്ട് 3:40 ഓടെയായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ തീ പടരുന്നത് കണ്ട് അയൽവാസികൾ ഓടിച്ചെന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.

author-image
Prana
New Update
mala

പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ മധ്യവയസ്കൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാലപ്പുറം മടത്തൊടി വീട്ടിൽ രാമദാസൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാമദാസൻ്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ പിൻസീറ്റിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഇന്ന് വൈകിട്ട് 3:40 ഓടെയായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ തീ പടരുന്നത് കണ്ട് അയൽവാസികൾ ഓടിച്ചെന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.

Auto Driver auto