കടവന്ത്ര മെട്രോ സ്‌റ്റേഷനില്‍ യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി അപായ മുന്നറിയിപ്പ്. ഇന്ന് വൈകിട്ട് 5.51നാണ് അപായ മുന്നറിയിപ്പായുള്ള ശബ്ദസന്ദേശം സ്‌റ്റേഷനിലൂടെ അനൗണ്‍സ്‌മെന്റായി വന്നത്. യാത്രക്കാര്‍ ഒഴിഞ്ഞുപോകണമെന്നും അപകടം സംഭവിക്കാന്‍ പോകുന്നുവെന്നുമായിരുന്നു അപായസന്ദേശം. തുടര്‍ന്ന് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ സ്‌റ്റേഷനിലെത്തി.
മുന്നറിയിപ്പ് കേട്ടതോടെ സ്‌റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും എന്ത് ചെയ്യണമെന്നറിയാതെ അങ്കലാപ്പിലായി. പിന്നീട് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് സൈറണ്‍ തെറ്റായി മുഴങ്ങിയതാണെന്ന് കെഎംആര്‍എല്‍ അറിയിച്ചതോടെയാണ് പരിഭ്രാന്തിയൊഴിഞ്ഞത്. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല.
പിന്നീടാണ് സാങ്കേതിക പ്രശ്‌നമാണെന്ന് അധികൃതര്‍ വിശദീകരിച്ചത്. എന്തായാലും ചെറിയ ഒരു പിഴവിന്റെ നിരവധി യാത്രക്കാരാണ് ഭയന്നുപോയത്. വൈകുന്നേരമായതിനാല്‍ നിരവധി യാത്രക്കാരായിരുന്നു സ്‌റ്റേഷനിലുണ്ടായിരുന്നത്.
കടവന്ത്ര മെട്രോ സ്‌റ്റേഷനില്‍ അപായ മുന്നറിയിപ്പ്; പരിഭ്രാന്തി
ഇന്ന് വൈകിട്ട് 5.51നാണ് അപായ മുന്നറിയിപ്പായുള്ള ശബ്ദസന്ദേശം സ്‌റ്റേഷനിലൂടെ അനൗണ്‍സ്‌മെന്റായി വന്നത്. യാത്രക്കാര്‍ ഒഴിഞ്ഞുപോകണമെന്നും അപകടം സംഭവിക്കാന്‍ പോകുന്നുവെന്നുമായിരുന്നു അപായസന്ദേശം
New Update