സൈബര്‍ ആക്രമണം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

തനിക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനാഫ് പരാതി നല്‍കിയത്.സൈബര്‍ ആക്രമണത്തിനിതെരെ ഒക്ടാബര്‍ 2ന് പരാതി നല്‍കിയിട്ടും ഇതുവരെ പോലീസ് കേസെടുത്തില്ലെന്ന് മനാഫ് പരാതിയില്‍ പറയുന്നു.

author-image
Prana
New Update
i will stand with arjuns family even if punished lorry owner manaf reacted to the police case

തനിക്കും കുടുംബത്തിനുമെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ നടപടി ആവശ്യപ്പെട്ട് കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍ ഓടിച്ച ലോറിയുടെ ഉടമ മനാഫ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.തനിക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനാഫ് പരാതി നല്‍കിയത്.സൈബര്‍ ആക്രമണത്തിനിതെരെ ഒക്ടാബര്‍ 2ന് പരാതി നല്‍കിയിട്ടും ഇതുവരെ പോലീസ് കേസെടുത്തില്ലെന്ന് മനാഫ് പരാതിയില്‍ പറയുന്നു.മതസ്പര്‍ധ വളര്‍ത്തുന്ന പ്രചരണമാണ് തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്നതെന്നും പരാതിയിലുണ്ട്
സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് കാണിച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് മനാഫ് പരാതി നല്‍കിയത്. ഗംഗാവലി പുഴയില്‍ ഒലിച്ചുപോയ ലോറി െ്രെഡവര്‍ അര്‍ജുന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് ശേഷം അര്‍ജുന്റെ കുടുംബവും മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇതിന് മറുപടിയുമായി മനാഫും എത്തിയിരുന്നു. തുടര്‍ന്ന് അര്‍ജുന്റെ കുടുംബത്തിനെതിരെയും സൈബര്‍ ആക്രമണം ഉണ്ടായി.പിന്നീട് ഇരു കൂട്ടരും പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു

 

cyber attack complaint arjun lorry owner manaf