ക്യൂബയുമായി ആരോഗ്യ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുമെന്ന് കേരള സർക്കാർ

റിപ്പബ്ലിക് ഓഫ് ക്യൂബയുടെ അംബാസഡർ ഇൻ ചാർജ് അബെൽ അബെല്ല ഡെസ്‌പെയിൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ നിയമസഭാ ഓഫീസിൽ സന്ദർശിച്ച് ചർച്ച നടത്തി. കേരളം ആരോഗ്യ രംഗത്ത് നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ അംബാസഡർ ഇൻ ചാർജ് അഭിനന്ദിച്ചു.

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ മന്ത്രി ഉൾപ്പെട്ട സംഘം കഴിഞ്ഞ വർഷം നടത്തിയ ക്യൂബ സന്ദർശന വേളയിൽ ആരോഗ്യ മേഖലയിലും ആയുർവേദ രംഗത്തും തുടങ്ങി വച്ച സഹകരണം ശക്തിപ്പെടുത്തും.

റിപ്പബ്ലിക് ഓഫ് ക്യൂബയുടെ അംബാസഡർ ഇൻ ചാർജ് അബെൽ അബെല്ല ഡെസ്‌പെയിൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ നിയമസഭാ ഓഫീസിൽ സന്ദർശിച്ച് ചർച്ച നടത്തി. കേരളം ആരോഗ്യ രംഗത്ത് നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ അംബാസഡർ ഇൻ ചാർജ് അഭിനന്ദിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ക്യൂബൻ സന്ദർശനത്തിന് പിന്നാലെ മന്ത്രി വീണാ ജോർജുമായി ക്യൂബൻ അംബാസഡർ ചർച്ച നടത്തിയിരുന്നു. കുടുംബ ഡോക്ടർ പദ്ധതി, റഫറൽ സംവിധാനങ്ങൾ, വാക്‌സിൻ, മരുന്ന് ഉദ്പാദനം, ജീവിതശൈലീ രോഗ നിയന്ത്രണം, കാൻസർ, ഡയബറ്റിക് ഫൂട്ട്, മെഡിക്കൽ വിദ്യാഭ്യാസം, ആയുർവേദം എന്നീ മേഖലകളിൽ സഹകരിക്കാൻ തീരുമാനിച്ചിരുന്നു.

കേരളം ആരോഗ്യ രംഗത്ത് നവീന പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നത്. കോവിഡ്, നിപ, മങ്കിപോക്‌സ് തുടങ്ങിയ പകർച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിച്ചു.  കാൻസറിന് സർക്കാർ മേഖലയിൽ റോബോട്ടിക് സർജറി യാഥാർത്ഥ്യമാക്കി. ആരോഗ്യ മേഖലയിൽ നിർമ്മിത ബുദ്ധി നടപ്പിലാക്കി.

ജി ഗൈറ്റർ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലാതല ആശുപത്രിയായി തിരുവനന്തപുരം ജനറൽ ആശുപത്രി മാറി. സർക്കാർ മേഖലയിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമാക്കി. അവയവദാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിനാണ് ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള നടപടികളാരംഭിച്ചത്. 

kerala goverment Health