കൊലക്കേസ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇലവുംതിട്ട മെഴുവേലി വിജയഭവനം വീട്ടില്‍ അമ്പു(40)വിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. തിരുവനന്തപുരം റേഞ്ച് ഡിഐജി. എസ് അജിതാ ബേഗത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ നിന്നു പുറത്താക്കിയത്. കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം വകുപ്പ് 15(1) പ്രകാരമാണ് നടപടി.
2020 മുതല്‍ ഇലവുംതിട്ട പത്തനംതിട്ട പോലീസ് സ്‌റ്റേഷനുകളില്‍ കൊലപാതകം, അടിപിടി, ഭീഷണിപ്പെടുത്തല്‍, കഠിന ദേഹോപദ്രവം ഏല്‍പ്പിക്കല്‍, മോഷണം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, മാനഭംഗശ്രമം, ഗൂഢാലോചന തുടങ്ങിയ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.
2021 ല്‍ ഇലന്തൂര്‍ ഭഗവതിക്കുന്നില്‍ എബ്രഹാം ഇട്ടി എന്ന 52 കാരനെ വെട്ടിക്കൊന്ന ഏഴ് പ്രതികളുള്ള കേസില്‍ മൂന്നാം പ്രതിയാണ് ഇയാള്‍. ഇതുള്‍പ്പെടെ മൂന്ന് കേസുകള്‍ കോടതിയില്‍ വിചാരണയിലാണ്. കൂടാതെ രണ്ട് കേസുകള്‍ അന്വേഷണത്തിലാണ്.
ക്രിമിനല്‍ കേസ് പ്രതിയെ കാപ്പ നിയമപ്രകാരം നാടുകടത്തി
തിരുവനന്തപുരം റേഞ്ച് ഡിഐജി. എസ് അജിതാ ബേഗത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ നിന്നു പുറത്താക്കിയത്. കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം വകുപ്പ് 15(1) പ്രകാരമാണ് നടപടി.
New Update