കൊച്ചി : ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം നടത്തിയ കുപ്രസിദ്ധ അന്തർജില്ലാ മോഷ്ടാവ് പിടിയിൽ. തിരുവനന്തപുരം ബീമാപള്ളി സ്വദേശി നസറുദീൻ ഷാ അസറുദീൻ (35) നെയും സഹായി ആയ ഖലീഫ് എന്ന പ്രായപൂർത്തിയാകാത്ത യുവാവിനേയും എറണാകുളം അസി. കമ്മീഷണർ പി.രാജ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കൊച്ചി സിറ്റിയിൽ ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരവേ കഴിഞ്ഞ ദിവസം മരട് പോലീസ് സ്റ്റേഷൻ ലിമിറ്റിലും സമാനമായ രീതിയിൽആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം നടത്തിയതിനെ തുടർന്ന് നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽ നിന്നും പ്രതികളെ പിടികൂടിയത്.
ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ കന്യാകുമാരി, ആലപ്പുഴ ജില്ലയിൽ പുന്നപ്ര, എണാകുളം ടൗൺ സൗത്ത്, നോർത്ത്, മരട്, മലപ്പുറം ജില്ലയിൽ പരപ്പനങ്ങാടി കേട്ടയം ജില്ലയിൽ പിറവം റോഡ് റെയിൽവേ സ്റേറഷന് സമീപം അമ്പലം തുടങ്ങിയ സ്ഥലങ്ങളിൽ മോഷണം നടത്തിയതായി സമ്മതിച്ചു.റെയിൽവേ ട്രാക്കിലൂടെ രാത്രി സഞ്ചരിക്കുന്ന പ്രതികൾ ട്രാക്കിന് സമീപം പൂട്ടി കിടക്കുന്ന വീടുകളാണ് കൂടുതലായും ലക്ഷ്യം വയ്ക്കുന്നത് മോഷണം നടത്തുന്ന വീട്ടിൽ നിന്നോ സമീപത്തേ വീടുകളിൽ നിന്നും ലഭിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചാണ് വീട് കുത്തി തുറക്കുന്നത്. ഈ മോഷണങ്ങളിൽ എല്ലാംതന്നെ പ്രതി സഹായത്തിനായി കൂടെ കൂട്ടിയത് പ്രായപൂർത്തിയാകാത്ത യുവാക്കളെയാണ്. മരട് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷണ പോയ മോഷണമുതലുകൾ പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ചെറു പ്രായത്തിൽ തന്നെ മോഷണം തുടങ്ങിയ ഇയാളുടെ പേരിൽ വിവിധ ജില്ലകളിലായി 25 ഓളം മോഷണ കേസുകൾ നിലവിൽ ഉണ്ട്. തിരുവനന്തപുരം ജില്ലയിൽ കാപ്പാ കേസിൽ പിടികിട്ടാപുള്ളി കൂടിയാണ്