പേരൂർക്കട ഹാർവിപുരം സ്വദേശി മായാ മുരളി (39) കൊലക്കേസിൽ പ്രതി രഞ്ജിത്തി(31) നെ കാട്ടാക്കട ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി റിമാൻഡ് ചെയ്തു. ഒപ്പം താമസിച്ചിരുന്ന മായാമുരളിയെ ക്രൂരമായി മർദിച്ചെന്നും കൊലപ്പെടുത്തിയതെന്നും പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
കൊലക്കുശേഷം രഞ്ജിത്ത് ഒളിവിൽ പോകുകയായിരുന്നു. മൊബൈൽ ഫോൺ, എ.ടി.എം എന്നിവ ഉപയോഗിക്കാതെയും സി.സി.ടി.വി കാമറകൾ ഉള്ള സ്ഥലങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിയുമായിരുന്നു യാത്ര. പ്രതിയെ പിടികൂടാൻ വൈകിയതിൻ്റെ കാരണം പൊലീസ് പറഞ്ഞു. സംഭവത്തിൽ പഴയ കേസന്വേഷണ രീതിയാണ് പൊലീസ് സ്വീകരിച്ചത്. ഷാഡോ പൊലീസ് ഉൾപ്പെടെ 40 ലേറെ ഉദ്യോഗസ്ഥരുടെ രണ്ടാഴ്ച നീണ്ട തുടർച്ചയായ അന്വേഷണത്തിലാണ് പ്രതി പിടികൂടിയത്. ഇതിന് മായയുടെ ബന്ധുക്കളുടെ സഹകരണവും സഹായമായി. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും ഡിവൈ.എസ്.പി പറഞ്ഞിരുന്നു.
മായ തന്നെ ഉപേക്ഷിച്ച് വീട്ടിലേക്ക് പോകാൻ തീരുമാനിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പറഞ്ഞു. മായയുടെ ഓട്ടിസം ബാധിച്ച മൂത്ത മകനെ ആശുപത്രിയിൽ പോയികണ്ടു വന്ന ദിവസമാണ് മായ മരിച്ചത്. മടക്കയാത്രയിൽ തിരികെ മകനെ കാണാൻ പോകണമെന്ന് മായ ആവശഅയപ്പെട്ടിരുന്നു. ഇതേ ചൊല്ലി ഇരുവരും വഴക്കുണഅടായിരുന്നു. അത് മർദനത്തിലേക്കും കൊലപാതകത്തിലേക്കും നയിക്കുകയായിരുന്നുിവെന്ന് പ്രതി പറഞ്ഞു