എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന്; പത്തനംതിട്ട കളക്ടറേറ്റിൽ പൊതുദർശനം

പത്ത് മണിയോടെ മൃതദേഹം പത്തനംതിട്ട കളക്ടറേറ്റിൽ പൊതുദർശനത്തിനായി എത്തിക്കും. തുടർന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്കുശേഷമാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

author-image
anumol ps
New Update
dc

പത്തനംതിട്ട: കണ്ണൂരിൽ ആത്മഹത്യ ചെയ്ത എഡിഎം കെ നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് നടക്കും. പത്തനംതിട്ട മലയാലപ്പുഴയിലാകും സംസ്കാര ചടങ്ങുകൾ നടക്കുക. പത്ത് മണിയോടെ മൃതദേഹം പത്തനംതിട്ട കളക്ടറേറ്റിൽ പൊതുദർശനത്തിനായി എത്തിക്കും. തുടർന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്കുശേഷമാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

രണ്ടു മണിക്കൂർ അവിടെ പൊതുദർശനത്തിനുശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാൻ എത്തും. മന്ത്രി കെ രാജൻ. മന്ത്രി വീണ ജോർജ് എന്നിവർ അന്തിമോപചാരമർപ്പിക്കാൻ എത്തും എന്നാണ് വിവരം. 

അതേസമയം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ പ്രവീൺ ബാബു നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

മരണത്തിൽ ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദീപിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധം നടക്കും. ദിവ്യ രാജിവെക്കേണ്ടതില്ലെന്നാണ് കണ്ണൂർ പാർട്ടിയുടെ നിലപാട്. ഇതിനിടെ എ ഡി എമ്മിനെതിരായ കൈക്കൂലി അവകാശവാദത്തിൽ ടി വി പ്രശാന്തനോട്‌  കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ്  പ്രിൻസിപ്പൽ വിശദീകരണം തേടിയിരുന്നു.  മെഡിക്കൽ കോളേജ് ജീവനക്കാരനാണ് പ്രശാന്തൻ.

 

 

adm naveen babu cremation