ശബരിമല കയറുന്നതിനിടെ സി.പി.ഒ കുഴഞ്ഞുവീണു മരിച്ചു

ബുധനാഴ്ച ഉച്ചയ്ക്ക് 2.45ഓടെ പമ്പയില്‍നിന്നും നീലിമല കയറിയ അമലിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന്, പമ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

author-image
Prana
New Update
amal

ശബരിമല ഡ്യൂട്ടിക്കുപോയ തള്ളിത്തോട് പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ കുഴഞ്ഞുവീണു മരിച്ചു. വെള്ളനാട് പുതുമംഗലം എ.ജെ. നിവാസില്‍ അമല്‍ ജോസാണ്(28) മരിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി തണ്ണിത്തോട് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് 2.45ഓടെ പമ്പയില്‍നിന്നും നീലിമല കയറിയ അമലിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന്, പമ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Sabarimala cpo