തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ പടരുന്ന പകർച്ച വ്യാധികൾ തടയാൻ നഗരസഭയുടെ മാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് സി.പി.എം തൃക്കാക്കര വെസ്റ്റ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.ഐ ടി നഗരമായ കാക്കനാട് ജനങ്ങളുടെ ഉല്ലാസത്തിനും വിനോദത്തിനും സർക്കാർ ഉടമസ്ഥതയിൽ ഷോപ്പിംഗ് കോംപ്ലക്സുകളും മൾട്ടിപ്ലക്സ് തിയേറ്ററുകളും നിർമ്മിക്കണമെന്നും സമ്മേളനം പ്രമേയം വഴി ആവശ്യപ്പെട്ടു.
ലിസി മത്തായി നഗറിൽ (പടമുകൾ സെൻറ് നിക്കോളാസ് ചർച്ച് പാരിഷ് ഹാൾ ) ചേർന്ന പ്രതിനിധി സമ്മേളനം
തൃക്കാക്കര ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ ഉദ്ഘാടനം ചെയ്തു.സോണി കോമത്ത്, സി എം കരീം,സൽമ ഷിഹാബ് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.14 അംഗ ലോക്കൽ കമ്മിറ്റിയെയും സി പി സാജലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
എൻ പി ഷണ്മുഖൻ നഗറിൽ (ഇന്ദിരാ ജംഗ്ഷൻ )ചേർന്ന പൊതുസമ്മേളനം ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ ഉദ്ഘാടനം ചെയ്തു.
സിപി സാജൽ, എം കെ അബു, ടി ജി വേണുഗോപാൽ, കെ എ നജീബ്,ഹക്കീം അലിയാർ എന്നിവർ സംസാരിച്ചു.