പി.കെ ശശിയെ മാറ്റണമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ്

സംസ്ഥാന നേതൃത്വത്തിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയറ്റ് ആണ് ഇത് സംബന്ധിച്ച ആവശ്യമുന്നയിച്ചത്. പി കെ ശശിയെ സിഐടിയു നേതൃത്വത്തില്‍ നിന്ന് മാറ്റണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

author-image
Prana
New Update
cpm
Listen to this article
0.75x 1x 1.5x
00:00 / 00:00

കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പികെ ശശിയെ മാറ്റണമെന്ന് പാലക്കാട് സിപിഎം സെക്രട്ടേറിയേറ്റില്‍ ആവശ്യം. പി കെ ശശിയെ സിഐടിയു നേതൃത്വത്തില്‍ നിന്ന് മാറ്റണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.സംസ്ഥാന നേതൃത്വത്തിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയറ്റ് ആണ് ഇത് സംബന്ധിച്ച ആവശ്യമുന്നയിച്ചത്. 

സംസ്ഥാന കമ്മിറ്റിയുടെ അനുമതി ലഭിച്ചാല്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പി കെ ശശി മാറ്റിനിര്‍ത്തപ്പെടും. സഹകരണ സ്ഥാപനങ്ങള്‍ സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചു, മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിനുള്ള ഫണ്ടില്‍ തിരിമറി തുടങ്ങി പാര്‍ട്ടിക്കകത്തു നിന്ന് തന്നെ പി കെ ശശിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പരാതികള്‍ സംസ്ഥാന കമ്മിറ്റിയെ ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നു. തുടര്‍ന്ന് കമ്മിറ്റി രൂപീകരിക്കുകയും അന്വേഷണത്തില്‍ സിപിഐഎം നേതാവിന്റെ ഭാഗത്തുനിന്നും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതിന് ശേഷം പി കെ ശശിയെ ജില്ലാ കമ്മിറ്റി സ്ഥാനത്തുനിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് മാറ്റിയിരുന്നു.

നേരത്തെ കെടിഡിസി ചെയര്‍മാന്‍ പദവി രാജിവേക്കേണ്ടതില്ലെന്ന് പി കെ ശശി പറഞ്ഞിരുന്നു. ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിനുള്ള ഫണ്ടില്‍ തിരിമറി നടത്തിയത് സംബന്ധിച്ച അന്വേഷണം നടത്തിയത് പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ്. പിന്നാലെ പി കെ ശശി അധ്യക്ഷനായ യൂണിവേഴ്‌സല്‍ കോളേജ് നിയമനത്തിലും ക്രമക്കേടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

 

cpim secretariat palakkad cpm