ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിശ്വാസികള്‍ക്ക് ശബരിമലയില്‍ പോയി ദര്‍ശനം നടത്താനുള്ള എല്ലാ സൗകര്യവും ചെയ്തുകൊടുക്കണം. ഇല്ലെങ്കില്‍ വലിയ തിരക്കും സംഘര്‍ഷവുമുണ്ടാകും. ആ സംഘര്‍ഷവും വര്‍ഗീയവാദികള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വിശ്വാസിയും വര്‍ഗീയവാദിയല്ല. വര്‍ഗീയവാദിക്ക് വിശ്വാസമില്ല. വര്‍ഗീയവാദി വിശ്വാസം ഒരു ഉപകരണമായി മതധ്രുവീകരണത്തിന് വേണ്ടി ഉപയോഗിക്കുന്നവരാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ശബരിമലയിലേക്ക് വരുന്ന മുഴുവന്‍ ആളുകള്‍ക്കും കൃത്യമായ ക്രമീകരണത്തോടുകൂടി ദര്‍ശനം അനുവദിക്കണം. വെര്‍ച്വല്‍ ക്യൂ വേണം. കാല്‍നടയായി ഉള്‍പ്പെടെ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്കാകെ കൃത്യമായിട്ട് സന്നിധിയിലേക്ക് പോകാനും അവര്‍ക്ക് ദര്‍ശനം നടത്താനും സൗകര്യമുണ്ടാവണം. ഇക്കാര്യത്തില്‍ സി.പി.എമ്മിന് ഒരു അഭിപ്രായവ്യത്യാസവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയും ആര്‍.എസ്.എസ്സും എന്തിനാണ് സമരത്തിന് പുറപ്പെടുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരേ നിലപാടുമായി മുന്നോട്ടുപോയാല്‍, മന്ത്രി തന്നെ അത് വ്യക്തമാക്കിയാല്‍ പിന്നെയെന്തിനാണ് സമരം. ആ സമരം വര്‍ഗീയതയാണ്. ഗോവിന്ദന്‍ പറഞ്ഞു.