സി.പി.എം വീരേന്ദ്രകുമാറിനെ ദ്രോഹിച്ചു, ശ്രേയാംസ് കുമാറിനെ വഞ്ചിച്ചു: ചെറിയാന്‍ ഫിലിപ്പ്

2009 ല്‍ നിലവിലുണ്ടായിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ ലോക്‌സഭാ സീറ്റ് പിടിച്ചെടുത്തതും ജനതാദളിനെ എല്‍.ഡി.എഫില്‍ നിന്നും പുകച്ചു പുറത്താക്കിയതും സി.പി.എം ആണ്.

author-image
Rajesh T L
New Update
cheriyan philip
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: എഴുപതുകളില്‍ ഇടതുമുന്നണി കണ്‍വീനറായിരുന്ന എം.പി.വീരേന്ദ്രകുമാറിനെ ദ്രോഹിച്ച സി.പി.എം അദ്ദേഹത്തിന്റെ മകന്‍ എം.വി ശ്രേയാംസ് കുമാറിനെയും രാഷ്ട്രീയ ജനതാദളിനെയും ക്രൂരമായി വഞ്ചിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. രാഷ്ട്രീയ ജനതാദളിന് മന്ത്രി സ്ഥാനമോ, ലോക്‌സഭാ സീറ്റോ രാജ്യസഭാ സീറ്റോ എല്‍.ഡി.എഫ് നല്‍കാത്തത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

2009 ല്‍ നിലവിലുണ്ടായിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ ലോക്‌സഭാ സീറ്റ് പിടിച്ചെടുത്തതും ജനതാദളിനെ എല്‍.ഡി.എഫില്‍ നിന്നും പുകച്ചു പുറത്താക്കിയതും സി.പി.എം ആണ്. കോണ്‍ഗ്രസ് തങ്ങളുടെ രാജ്യസഭാ സീറ്റ് ത്യജിച്ചാണ് വീരേന്ദ്രകുമാറിന് നല്‍കിയത്. പിന്നീട് സി.പി.എം നേതാക്കള്‍ കാലുപിടിച്ചാണ് വീരേന്ദ്രകുമാറിനെയും പാര്‍ട്ടിയേയും എല്‍.ഡി.എഫിലേക്ക് ആനയിച്ചത്. വീരേന്ദ്രകുമാറിന്റെ മരണശേഷം ബാക്കിവന്ന ചുരുങ്ങിയ കാലാവധിയില്‍ ശ്രേയാംസ് കുമാര്‍ രാജ്യസഭാംഗമായെങ്കിലും, പിന്നീട് രണ്ടു തവണ ഒഴിവുവന്നപ്പോഴും അവഗണിക്കുകയാണുണ്ടായത്

എല്‍.ഡി.എഫ് മന്ത്രിസഭയില്‍ എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രി സ്ഥാനം നല്‍കിയപ്പോള്‍ രാഷ്ട്രീയ ജനതാദളിലെ കെ.പി.മോഹനനെ മാത്രം ഒഴിവാക്കി. നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗമായ കുമാരസ്വാമിയുടെ ജനതാദള്‍ എസിന്റെ പ്രതിനിധി ഇപ്പോഴും എല്‍.ഡി.എഫ് മന്ത്രിസഭയില്‍ തുടരുന്നു. ബി.ജെ.പിയുമായുള്ള സി.പി.എം അവിഹിത ബന്ധത്തിന്റെ പാലമായാണ് ജനതാദള്‍ എസ് പ്രവര്‍ത്തിച്ചു വരുന്നത്. ബി.ജെ.പിയെ പ്രീണിപ്പിക്കാനാണ് ഇന്ത്യാ മുന്നണിയുടെ ഭാഗമായ രാഷ്ട്രീയ ജനതാദളിനെ സി പി.എം തുടര്‍ച്ചയായി ഒഴിവാക്കി കൊണ്ടിരിക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

 

 

kerala cpm cheriyan philip m v shreyams kumar