'ബംഗാളും ത്രിപുരയും ഓർമ്മ വേണം'; സിപിഎം കേരള ഘടകത്തിന്  മുന്നറിയിപ്പ് നൽകി കേന്ദ്ര നേതൃത്വം

സർക്കാർ ജീവനക്കാരുടെ ഇടയിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ ഇടതുപക്ഷത്തിന് ലഭിച്ചില്ലെന്നും എസ്എഫ്ഐ യുടേതടക്കമുള്ള വർഗ്ഗ ബഹുജന സംഘടനകളുടെ പല നടപടികളും ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു. 

author-image
Anagha Rajeev
New Update
MV Govindan
Listen to this article
0.75x 1x 1.5x
00:00 / 00:00

കണ്ണൂർ: ലേക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നടക്കുന്ന സിപിഐ എം മേഖലാ റിപ്പോർട്ടിംങിൽ സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി. പശ്ചിമ ബഗാളിലും ത്രിപുരയിലും പാർട്ടിക്കുണ്ടായ അനുഭവങ്ങൾ ഓർമ്മ വേണമെന്നും അതിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നും പാർട്ടി മുൻ ജനറൽ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ പ്രകാശ് കാരാട്ട് പറഞ്ഞു. സംസ്ഥാനത്തെ ബിജെപിയുടെ വളർച്ചയിലുണ്ടായ പുരോഗതി വളരെ ജാഗ്രതയോടെ നോക്കിക്കാണണമെന്നും അദ്ദേഹം 

ക്ഷേമ പെൻഷനുകളടക്കം മുടങ്ങിയത് വലിയ തിരിച്ചടിക്ക് കാരണമായെന്ന്  സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും യോഗത്തിൽ വ്യക്തമാക്കി. സർക്കാർ ജീവനക്കാരുടെ ഇടയിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ ഇടതുപക്ഷത്തിന് ലഭിച്ചില്ലെന്നും എസ്എഫ്ഐ യുടേതടക്കമുള്ള വർഗ്ഗ ബഹുജന സംഘടനകളുടെ പല നടപടികളും ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു. 

ന്യൂനപക്ഷ വോട്ടുകൾ പാർട്ടിക്കൊപ്പം നിന്നില്ലെന്നും അവ ഏകീകരിക്കപ്പെട്ടതിന്റെ ഗുണം ലഭിച്ചത് യുഡിഎഫിനാണെന്നും എം,വി ഗോവിന്ദൻ പറഞ്ഞു. ജാതീയമായ വേർതിരിവും തിരഞ്ഞെടുപ്പിൽ പ്രകടമായിരുന്നു. പാർട്ടി നടത്തിയ ബൂത്ത് തല കണക്കും വിലയിരുത്തലും തെറ്റി. പാർട്ടി നേതൃത്വം ജനങ്ങളിൽ നിന്ന് അകന്നു. അമിത ആത്മവിശ്വാസം തിരിച്ചടിയായി. മാറ്റത്തിനായി തിരുത്തൽ ബൂത്ത് തലത്തിൽ നിന്ന് തുടങ്ങണമെന്നും പാർട്ടി കേഡർമാർ ആത്മ പരിശോധനയ്ക്ക് വിധേയകരാണമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. 

 

cpm kerala CPM BENGAL cpm